വിദേശ വിദ്യാർത്ഥികളെ ഒഴിവാക്കി ജീവിച്ച് പോകാമെന്ന സ്വപ്‌നങ്ങൾക്ക് തിരിച്ചടി നേരിട്ട യുകെ യൂണിവേഴ്‌സിറ്റികൾ വൻതോതിൽ തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുൻനിര യൂണിവേഴ്‌സിറ്റികളാണ് തൊഴിലുകൾ വെട്ടിനിരത്തുന്നത്.
-------------------aud--------------------------------
400 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് കാർഡിഫ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എന്നാൽ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുകയാണ്. ഡുർഹാം യൂണിവേഴ്‌സിറ്റി 200 പ്രൊഫഷണൽ സർവ്വീസ് ജീവനക്കാരെയാണ് ചുരുക്കുന്നത്.
300 ജോലിക്കാരെ കുറയ്ക്കുമെന്ന് ന്യൂകാസിൽ യൂണിവേഴ്‌സിറ്റ് പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുൻപാണ് രണ്ട് റസൽ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികൾ ഈ പ്രഖ്യാപനം നടത്തുന്നത്. അടുത്തിടെ ഫീസ് വർദ്ധിപ്പിച്ചെങ്കിലും പിടിച്ചുനിൽക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രമുഖ സ്ഥാപനങ്ങൾ ഈ വഴി തെരഞ്ഞെടുക്കുന്നത്.
© Copyright 2024. All Rights Reserved