എംഎൽഎ ലാസ്യ നന്ദിത കാർ അപകടത്തിൽ കൊല്ലപ്പെട്ടു, ലാസ്യ നന്ദിതയുടെ ആകസ്മിക മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിആർഎസ് മേധാവി കെസിആർ .

23/02/24

സെക്കന്തരാബാദിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സ്വന്തം കാറിൽ യാത്ര ചെയ്യവേ അമിൻപൂർ മണ്ഡൽ ഏരിയയിലെ സുൽത്താൻപൂർ ഔട്ടർ റിംഗ് റോഡിൽ വച്ച് അവരുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എംഎൽഎ ലാസ്യ നന്ദിത ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. എംഎൽഎയുടെ കാർ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ലാസ്യ നന്ദിതയുടെ ആകസ്മിക നിര്യാണത്തിൽ ബിആർഎസ് മേധാവി കെസിആർ അനുശോചനം രേഖപ്പെടുത്തി.
യുവ എംഎൽഎ എന്ന നിലയിൽ ഏറെ പ്രശസ്തയായിരുന്നു ലാസ്യ നന്ദിതയെന്നും അവരുടെ മരണം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ലാസ്യ നന്ദിതയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുവ എംഎൽഎയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്തി റെഡ്ഡി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
 നന്ദിതയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി കെടി രാമറാവുവും രംഗത്തെത്തി. എക്‌സിലൂടെയാണ് അദ്ദേഹം അനുശമാചനം അറിയിച്ചത്. ലാസ്യ നന്ദിതയുടെ വിയോഗം തന്നെ ഏറെ ഞെട്ടിച്ചുവെന്നും ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കെടിആർ കുറിച്ച് .
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് 37 കാരിയായ ലാസ്യ ആദ്യമായി സെക്കന്തരാബാദ് കാൻ്റി സീറ്റിൽ നിന്ന് എംഎൽഎയായത്. നന്ദിതയുടെ  പിതാവും ഇതേ സീറ്റിൽ നിന്ന് അഞ്ച് തവണയാണ് എംഎൽഎയായത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu