കോവിഡ് കാലത്തെ ലോക് ഡൗണ്‍ നിയമലംഘനങ്ങളുടെ പേരില്‍ ആദ്യം പ്രധാനമന്ത്രി സ്ഥാനവും പിന്നീട് റിഷി സുനാകിനോടുള്ള അതൃപ്‍തിയുടെ ഭാഗമായി എംപിസ്ഥാനവും ഒഴിഞ്ഞ ബോറിസ് ജോണ്‍സണ്‍ ഇനി ടിവി ന്യൂസ് ഷോയുടെ അവതാരകന്‍ . മുന്‍ പ്രധാനമന്ത്രി ടിവി ചാനലായ ജിബി ന്യൂസില്‍ ചേരാന്‍ സൈന്‍ അപ്പ് ചെയ്തു.
ഈ വര്‍ഷം ആദ്യം എംപി സ്ഥാനം ഒഴിഞ്ഞ ജോണ്‍സണ്‍ ന്യൂസ് ചാനലില്‍ അവതാരകനായും പ്രോഗ്രാം മേക്കറായും കമന്റേറ്ററായും പ്രവര്‍ത്തിക്കും.
അടുത്ത വര്‍ഷം യുകെ, യുഎസ് തെരഞ്ഞെടുപ്പുകളുടെ കവറേജില്‍ അദ്ദേഹം "ഒരു പ്രധാന പങ്ക് വഹിക്കും" കൂടാതെ "ലോകമെമ്പാടുമുള്ള ബ്രിട്ടന്റെ ശക്തി കാണിക്കുന്ന" ഒരു പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുമെന്നും ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കിടുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ഡെയ്‌ലി മെയിലില്‍ കോളം എഴുതുന്ന ജോണ്‍സണ്‍ പുതിയ വര്‍ഷത്തില്‍ പുതിയ റോള്‍ തുടങ്ങും.
© Copyright 2025. All Rights Reserved