ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എംപോക്സ് വൈറസ് കണ്ടെത്തുന്നതിനുള്ള പുതിയ പരിശോധനയ്ക്ക് അനുമതി നൽകി. ആഫ്രിക്കയിൽ പടർന്നു പിടിക്കുന്ന എംപോക്സ് വൈറസിനെതിരായ പോരാട്ടത്തിൽ ഒരു വഴിത്തിരിവാകും ഈ തീരുമാനമെന്നാണ് കരുതപ്പെടുന്നത്..
-------------------aud--------------------------------
എംപോക്സ്, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന ഒരു വൈറസ് മുലമുണ്ടാകുന്ന രോഗമാണ്. പനി, പേശിവേദന, ചർമ്മത്തിൽ വലിയ കുരു എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. പുതിയ പരിശോധന വളരെ വേഗത്തിലും എളുപ്പത്തിലും രോഗം കണ്ടെത്താൻ സഹായിക്കും. ഇത് രോഗികൾക്ക് വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിന് സഹായിക്കും. വേഗത്തിലുള്ള രോഗനിർണയം രോഗവ്യാപനം തടയാൻ സഹായിക്കും. രോഗബാധിതരെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കുന്നതിലൂടെ രോഗം പകരുന്നത് തടയാൻ കഴിയും. പുതിയ പരിശോധന ആരോഗ്യ പ്രവർത്തകർക്ക് രോഗം കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിൽ എംപോക്‌സ് വ്യാപകമായി പടർന്നു പിടിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 800-ലധികം മരണങ്ങളും 30,000-ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പോലുള്ള രാജ്യങ്ങളിലാണ് രോഗം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
© Copyright 2024. All Rights Reserved