22 ബില്ല്യൺ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന സാഹചര്യത്തിൽ വരുമാനം വർദ്ധിപ്പിക്കാൻ പലവിധ നികുതികൾ ഉയർത്താനുള്ള ഒരുക്കത്തിലാണ് ലേബർ ഗവൺമെന്റ്. പ്രകടനപത്രികയിൽ അവകാശപ്പെട്ടിരുന്ന പല വാഗ്ദാനങ്ങളും കടപുഴകുന്ന സ്ഥിതിയുണ്ട്. ഇപ്പോൾ കുറച്ച് നിർത്തിയിട്ടുള്ള നാഷണൽ ഇൻഷുറൻസിലാണ് ചാൻസലർ കൈവെയ്ക്കാൻ ഒരുങ്ങുന്നത്.
-------------------aud--------------------------------
എന്നാൽ ഇതിന്റെ ഭാരം എംപ്ലോയർമാർക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന. ലേബർ പ്രകടനപത്രികയിൽ നാഷണൽ ഇൻഷുറൻസ് ഉയർത്തില്ലെന്ന വാഗ്ദാനം ജീവനക്കാരെ മാത്രമാണ് ബാധിക്കുന്നതെന്നും, എംപ്ലോയർ കോൺട്രിബ്യൂഷൻ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ബിസിനസ്സ് സെക്രട്ടറിയുടെ മുന്നറിയിപ്പാണ് ഈ ആശങ്ക സമ്മാനിക്കുന്നത്. National insurance, is it worth it - Hoxton Capital Management
നാഷണൽ ഇൻഷുറൻസ്, ഇൻകംടാക്‌സ് എന്നിവയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ ജോലി ചെയ്യുന്നവരെ കുറിച്ചുള്ളതാണെന്ന് ജോന്നാഥൻ റെയ്‌നോൾഡ്‌സ് പറഞ്ഞു. ബജറ്റിനെ കുറിച്ച് കൂടുതൽ പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും എംപ്ലോയറുടെ സംഭാവന വർദ്ധിപ്പിക്കാൻ ഇടയുണ്ടെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
നികുതി വർദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം നൽകിയ ശേഷം എംപ്ലോയർ കോൺട്രിബ്യൂഷൻ ഉയർത്തുന്നത് വൈരുദ്ധ്യമാണെന്ന് ഷാഡോ വർക്ക് & പെൻഷൻസ് സെക്രട്ടറി മെൽ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. കൂടാതെ കൺസർവേറ്റീവുകൾ 22 ബില്ല്യൺ ധനക്കമ്മി സൃഷ്ടിച്ചെന്ന ലേബർ വാദം വെറും കെട്ടുകഥ മാത്രമാണെന്നും സ്‌ട്രൈഡ് ആരോപിച്ചു.
© Copyright 2024. All Rights Reserved