ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സാങ്കേതിക തികവുകൊണ്ട് മികച്ചു നിൽക്കുന്നതാണ്.
സേനാപതി ഈസ് ബാക്ക് ഇൻ സ്റ്റൈൽ എന്ന ക്യാപ്ഷനോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. ദശാവതാരം, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകൾ ഇതിൽ കാണാം.
-------------------aud--------------------------------
ഒന്നാം ഭാഗത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ കൊണ്ടുവരുന്നു. സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ് എന്നിവരും ഇന്ത്യൻ 2 ൽ അണിനിരക്കുന്നു.
ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. പാ വിജയ്, താമരൈ, കബിലൻ വൈരമുത്തു, തെരുക്കുറൽ അറിവ് എന്നിവരാണ് വരികൾ എഴുതിയത്. ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.
© Copyright 2025. All Rights Reserved