കരിമണൽ കമ്പനിയായ സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു സൂചന. ഇതിനു പുറമെ ഒട്ടേറെ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടിലേക്കു പണമെത്തിയിരുന്നു എന്നും ഇതെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. സിഎംആർഎൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിക്കുന്നത്.അതിനിടെ, ഈ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു കൂടുതൽ രേഖകൾ കേസിലെ പരാതിക്കാരിലൊരാളായ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പിന്നാലെ മുഖ്യ മന്ത്രി മൗനത്തിന്റെ മാളത്തിൽ ഒളിക്കാതെ അതിവേഗം മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . എങ്ങനെ ഒരു അക്കൗണ്ട് ഉണ്ടോ എന്ന് പറയേണ്ടത് മുഖ്യ മന്ത്രി ആണ് . അതുകൊണ്ട് ഒരു അവസരം തരികയാണ് സത്യങ്ങൾ പറയുവാൻ എന്നും അദ്ദേഹം പരിഹസിച്ചു.-------------------aud--------------------------------
© Copyright 2025. All Rights Reserved