എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നു എന്ന ബാറുടമകളുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എക്സൈസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. എക്സൈസ് മന്ത്രി എം ബി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തെ ബാറുടമകളുടെ സംഘടന സ്വാഗതം ചെയ്തു.ബാറുടമകളുടെ സംഘടനയുടെ തൃശ്ശൂർ, ഇരിഞ്ഞാലക്കുട മേഖല യോഗത്തിലാണ് എക്സൈസ് ഉദ്യോസ്ഥർ മാസപ്പടി വാങ്ങുന്നുവെന്ന ചർച്ച ഉയർന്നത്.ഇനി മുതൽ ഉദ്യോസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്. എക്സൈസ് കമീഷ്ണർ അന്വേഷണം തുടങ്ങി കഴിഞ്ഞു.
© Copyright 2024. All Rights Reserved