ഇങ്ങനെ പുറത്താകുമെന്നു കെയ്ൻ വില്ല്യംസൻ കരുതിയിട്ടുണ്ടാകില്ല. പന്ത് സ്റ്റംപിൽ തട്ടാതിരിക്കാൻ കാണിച്ച അതിബുദ്ധി അബദ്ധമായി മാറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ മികവോടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് വില്ല്യംസൻ അപ്രതീക്ഷിതമായി ഔട്ടായത്. ഔട്ടായ രീതിയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
-------------------aud------------------------------
മാത്യു പോട്‌സിന്റെ ഓവറിലാണ് സംഭവം. താരം എറിഞ്ഞ പന്ത് വില്ല്യംസന്റെ ബാറ്റിലും പാഡിലുമായി തട്ടി പിന്നിലേക്ക് പോയി. വില്ല്യംസൻ പെട്ടെന്നു തന്നെ തിരിഞ്ഞ് പന്ത് സ്റ്റംപിൽ തട്ടരുതെന്നു വിചാരിച്ച് കാൽ ഉപയോഗിച്ചു പുറത്തേക്ക് തട്ടിക്കളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് നേരെ കൊണ്ടത് സ്റ്റംപിൽ തന്നെ. വില്ല്യംസൻ അങ്ങനെ സ്വയം ഔട്ടായി മടങ്ങി!
© Copyright 2024. All Rights Reserved