ചില ഭാഗങ്ങൾ ഒഴിവാക്കിയാൽ കങ്കണ റണാവത്തിന്റെ എർജൻസിക്കു സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡ് ബോംബെ ഹൈക്കോടതിയിൽ. ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് റിവൈസിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബോർഡ് കോടതിയെ അറിയിച്ചു.
-------------------aud--------------------------------
കങ്കണ ഇന്ദിരാ ഗാന്ധിയായി എത്തുന്ന ചിത്രം ഈ മാസം ആറിനു റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ബിജെപി എംപി കൂടിയായ കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധായകയും സഹ നിർമാതാവും.
സിഖ് സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നതോടെയാണ് എമർജൻസി വിവാദമായത്. സിഖ് സമുദായത്തെ തെറ്റിദ്ധരിപ്പിക്കും വിധമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത് എന്നാണ് സംഘടനകൾ പറയുന്നത്. ചരിത്ര വസ്തുതകളെ ചിത്രം വളച്ചൊടിച്ചെന്നും അവർ ആക്ഷേപിക്കുന്നു. നിർമാതാക്കളുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 25ന് അകം സർട്ടിഫിക്കറ്റ് നൽകുന്നതിൽ തീരുമാനമെടുക്കാൻ സെൻസർ ബോർഡിനോടു നിർദേശിച്ചിരുന്നു. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കോടതി വിമർശിച്ചു.
© Copyright 2025. All Rights Reserved