എയർ ട്രാഫിക് കൺട്രോളര്മാരുടെ കുറവ് കാരണം ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലെ വിമാനങ്ങൾ വ്യാഴാഴ്ച റദ്ദാക്കുകയോ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അധികൃതർ അറിയിച്ചു.
രാത്രി പത്ത് മണി വരെ ഗാറ്റ്വിക്ക് 22 വിമാന സർവീസുകൾ റദ്ദാക്കിയതായി സ്ഥിരീകരിച്ചു, അതേസമയം ഫ്ലൈറ്റ് റഡാർ 24 എന്ന വെബ്‌സൈറ്റ് വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് വിമാനങ്ങൾ വൈകിയെന്ന് റിപ്പോർട്ട് ചെയ്തു .
ജീവനക്കാരുടെ കുറവിന് നാഷണൽ എയർ ട്രാഫിക് സർവീസസ് (നാറ്റ്സ്) ക്ഷമാപണം നടത്തി. വെള്ളിയാഴ്ച സാധാരണ സർവീസ് പ്രതീക്ഷിക്കുന്നതായി ഗാറ്റ്വിക്ക് എയർപോർട്ട് അറിയിച്ചു. നാറ്റ്‌സിലെ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് യുകെയിലുടനീളമുള്ള 2,000 ഫ്‌ളൈറ്റുകൾ റദ്ദാക്കിയതിന് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് ഗാറ്വിക്കിലുണ്ടായ ഈ സംഭവം. വ്യാഴാഴ്ച ഉണ്ടായ കാലതാമസങ്ങളിലും റദ്ദാക്കലുകളിലും ഈസിജെറ്റ് നിരാശ പ്രകടിപ്പിച്ചു, അതേസമയം റയാൻഎയർ മേധാവി മൈക്കൽ ഒ ലിയറി നാറ്റ്‌സിന്റെ ബോസിനോട് ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാൻ ആവശ്യപ്പെട്ടു. നാറ്റ്‌സ് സിഇഒ മാർട്ടിൻ റോൾഫ വേണ്ടത്ര എയർ ട്രാഫിക് കൺട്രോളര്മാരെ നിയമിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങളും നൂറുകണക്കിന് യാത്രക്കാരും വലയേണ്ടി വന്നത് അംഗീകരിക്കാനാവില്ലെന്ന് ഒ ലിയറി പറഞ്ഞു. "എയർലൈനുകൾ ഓരോ വർഷവും നാറ്റ്‌സിന് ദശലക്ഷക്കണക്കിന് പൗണ്ട് നൽകുന്നുണ്ട്. യുകെ എടിസി ജീവനക്കാരുടെ കുറവ് കാരണം അവരുടെ യാത്രക്കാർക്ക് ബുദ്ദിമുട്ടുണ്ടാകുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി "
© Copyright 2023. All Rights Reserved