എൻഎച്ച്എസിലെ കൺസൾട്ടന്റുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി അവരുമായി ചർച്ചകൾ നടത്താൻ സർക്കാർ സമ്മതിച്ചു. ഇംഗ്ലണ്ടിൽ കൺസൾട്ടന്റുമാർ ഇടക്കിടെ നടത്തി വരുന്ന സമരം എൻഎച്ച്എസിന്റെ പ്രവർത്തനത്തിൽ കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന വേളയിലാണ് ഈ നീക്കം. ചർച്ചകൾക്ക് കളമൊരുങ്ങിയതോടെ നവംബർ വരെ പുതിയ സമരങ്ങളൊന്നും നടത്തില്ലെന്നാണ് കൺസൾട്ടന്റുമാരെ പ്രതിനിധീകരിച്ച് കൊണ്ട് ദി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കൺസൾട്ടന്റുമാർക്ക് ശമ്പളം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്നും എന്നാൽ മറ്റ് ഇൻസെന്റീവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നുമാണ് ഗവൺമെന്റ് പറയുന്നത്. കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും കഴിഞ്ഞ കുറച്ച് കാലങ്ങളായി നടത്തി വരുന്ന ഇടവിട്ടുള്ള സമരങ്ങൾ എൻഎച്ച്എസിൽ മില്യൺ കണക്കിന് അപ്പോയിന്റ്‌മെന്റുകളും ഓപ്പറേഷനുകളും റീഷെഡ്യൂൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒക്ടോബർ തുടക്കത്തിൽ കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും മൂന്ന് ദിവസത്തെ സംയുക്ത സമരം നടത്തിയത് ഹെൽത്ത് കെയർ സംവിധാനത്തെ തന്നെ തകിടം മറിച്ചിരുന്നു. വിന്റർ കാലത്ത് കൂടുതൽ സമരം നടത്താൻ ഡോക്ടർമാർ തയ്യാറെടുക്കവേയാണ് പുതിയ ചർച്ചകൾക്കായി വഴിതുറന്നിരിക്കുന്നതെന്നത് ആശ്വാസകരമാണ്.
ന്യൂസ് ഡെസ്ക് മാഗ്‌നവിഷൻ
© Copyright 2023. All Rights Reserved