എൻഎച്ച്എസ് ചികിത്സ ഉപേക്ഷിക്കാൻ രോഗികൾ നിർബന്ധിതരാകുന്നതിനു പിന്നിൽ എൻഎച്ച്എസ് അഡ്മിൻ സിസ്റ്റം തകരാറും. ടെസ്റ്റ് ഫലങ്ങൾ നഷ്ടമാകുന്നത് മുതൽ അപ്പോയിന്റ്‌മെന്റ് വൈകുന്നതും, ഡോക്ടർമാരെ ബന്ധപ്പെടാൻ ബുദ്ധിമുട്ടുന്നതും ചികിത്സ വേണ്ടെന്ന് വെയ്ക്കാൻ വഴിവയ്ക്കുന്നു. പല രോഗികളും ചികിത്സ തേടുന്നതിൽ നിന്നും തടയുന്നതിന് പിന്നിൽ എൻഎച്ച്എസിന്റെ തന്നെ പിഴവുകൾ ഉണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
-------------------aud--------------------------------
ടെസ്റ്റ് ഫലങ്ങൾ നഷ്ടമാകുന്നത് മുതൽ, വൈകിക്കിട്ടുന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും, ഹെൽത്ത് സർവ്വീസിനെ ബന്ധപ്പെടാൻ നേരിടുന്ന ബുദ്ധിമുട്ടുകളും ചേർന്നാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രവർത്തസജ്ജമല്ലാത്ത എൻഎച്ച്എസ് അഡ്മിൻ സിസ്റ്റം രോഗികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണെന്നാണ് ഹെൽത്ത് കെയർ വിദഗ്ധരും, രോഗികളുടെ ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ വർഷം എൻഎച്ച്എസ് ഉപയോഗിച്ച മൂന്നിൽ രണ്ട് രോഗികളും, കെയറർമാരും ചുരുങ്ങിയത് ഒരു അഡ്മിൻ പ്രശ്‌നമെങ്കിലും നേരിട്ടവരാണ്. ടെസ്റ്റ്, സ്‌കാന്, എക്‌സ്‌റേ പോലുള്ള ചെയ്താൽ ഫലത്തിനായി നെട്ടോട്ടം ഓടേണ്ടി വരുന്നതായി കാൽശതമാനം രോഗികളും പറയുന്നു.
അപ്പോയിന്റ്‌മെന്റ് തീയതി കഴിഞ്ഞതിന് ശേഷം ഇതിനുള്ള ക്ഷണം ലഭിക്കുന്നതായി അഞ്ചിലൊന്ന് പേരാണ് വെളിപ്പെടുത്തുന്നത്. കിംഗ്‌സ് ഫണ്ട്, നാഷണൽ വോയ്‌സസ്, ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് എന്നിവർ നടത്തിയ സർവ്വെയിലാണ് രോഗികൾ ചികിത്സയ്ക്കായി എത്താതെ പോകുന്നതിന് പിന്നിൽ ഇങ്ങനെയും ചില വിഷയങ്ങളുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതിനു പുറമെയാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്ന രോഗികൾ വരുത്തുന്ന നഷ്ടങ്ങൾ.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ കാൽശതമാനം രോഗികൾക്കും ലഭിച്ചത് മോശം പരിചരണമെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പത്തിലൊന്ന് രോഗികൾ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാൻ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.
പരാതിപ്പെട്ട രോഗികൾക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികൾ പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്
© Copyright 2024. All Rights Reserved