എൻഎച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ കിട്ടാനുള്ള കാത്തിരിപ്പിൽ മരിക്കുന്നത് ആഴ്ച തോറും 250 പേരെന്ന് റിപ്പോർട്ട് . റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. എ ആൻഡ് ഇയിലെ കാത്തിരിപ്പിനെ 72 രോഗികളിൽ ഒരാൾ വീതം മരണപ്പെടുന്നുവെന്നാണ് റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിൻ വ്യക്തമാക്കുന്നത്.
-------------------aud--------------------------------
എട്ടു മുതൽ 12 മണിക്കൂർ വരെ നീളുന്ന വെയിറ്റിങ് സമയം കുറയ്ക്കാൻ പ്രധാനമന്ത്രി റിഷി സുനാക് കഴിഞ്ഞ വർഷം ഒരു ബില്യൺ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ച് നടപടി തുടങ്ങിയെങ്കിലും ഇതൊന്നും പ്രായോഗികമായി ഫലം കാണുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. 14000 പേരാണ് സമയത്ത് ചികിത്സ കിട്ടാത്തതിനാൽ കഴിഞ്ഞ വർഷം മരിച്ചത്.
കൃത്യ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നെങ്കിൽ ഒഴിവാക്കാവുന്നതായിരുന്നു ഇതിൽ ഭൂരിപക്ഷം പേരുടേയും മരണം.
2023 ൽ 1.54 മില്യൺ രോഗികളാണ് ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിൽ 12 മണിക്കൂറിലേറെ കാത്തിരുന്ന് വലഞ്ഞത്. 2022 ൽ ഇതു 1.66 മില്യണായിരുന്നു എന്നാണ് കണക്ക്. 2022 ൽ ആഴ്ചയിൽ 268 പേരാണ് മരിച്ചത്.
© Copyright 2025. All Rights Reserved