ആശുപത്രി സേവനങ്ങൾ വേഗത്തിലാക്കാൻ നടപടി ഉണ്ടാകുമെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഓപ്പറേഷൻ തീയേറ്ററുകൾ ഫോർമുല 1 പിറ്റ്സ്റ്റോപ്പുകൾ പോലെ പ്രവർത്തിക്കുമെന്നാണ് ഹെൽത്ത് സെക്രട്ടറി സ്വപ്നം കാണുന്നത്.
-------------------aud--------------------------------
രോഗികളെ കാണുന്നത് വേഗത്തിലാക്കി തൊഴിൽ രംഗത്തേക്ക് ജനങ്ങളെ മടക്കിയെത്തിക്കുന്നതിനാണ് ഓപ്പറേഷൻ തീയേറ്ററുകൾ സുസജ്ജമാക്കുമെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ഇതിനായി ആശുപത്രികളിലേക്ക് ഉന്നത ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഹെൽത്ത് സെക്രട്ടറി പറയുന്നത്.
ഉന്നത ഡോക്ടർമാർ സാധാരണ നിലയേക്കാൾ നാലിരട്ടി കൂടുതൽ ഓപ്പറേഷനുകൾ നടത്താനുള്ള പുതിയ പോംവഴികൾ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക സ്തംഭനാവസ്ഥ നേരിടുന്ന ഭാഗങ്ങളിലെ 20 ഹോസ്പിറ്റൽ ട്രസ്റ്റുകളിലാണ് 'ക്രാക്ക്' സംഘങ്ങളെ നിയോഗിക്കുകയെന്ന് ഹെൽത്ത് സെക്രട്ടറി ലേബർ പാർട്ടി കോൺഫറൻസിൽ അറിയിക്കും.
ഏകദേശം 2.8 മില്ല്യൺ ആളുകളാണ് അനാരോഗ്യം മൂലം ജോലിക്ക് പുറത്തിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് 500,000 പേർ അധികമാണിത്. രോഗങ്ങളും, വൈകല്യങ്ങളും മൂലം നൽകുന്ന ബെനഫിറ്ര് ബില്ലുകൾ അടുത്ത അഞ്ച് വർഷത്തിൽ 30 ബില്ല്യണായി ഉയരുമെന്നാണ് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി പ്രവചിക്കുന്നത്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവിൽ 7.6 മില്ല്യണിലാണ്.
© Copyright 2024. All Rights Reserved