പൊതുമേഖലാ ജീവനക്കാർക്ക് നാമമാത്രമായ വേതന വർധനയുമായി ലേബർ മന്ത്രിസഭ. എൻഎച്ച്എസ് ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖലാ ജീവനക്കാർക്കും 2.8% ശമ്പളവർധന മാത്രം ആണ് മുന്നോട്ടുവച്ചിരിക്കുന്നത്. പല പേ റിവ്യൂ ബോഡികൾക്കായി ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങളിലാണ് 2025/26 വർഷത്തേക്ക് പൊതുമേഖലാ ജീവനക്കാർക്ക് 2.8 ശതമാനം ശമ്പളവർധന മതിയെന്ന് മന്ത്രിമാർ നിർദ്ദേശിച്ചത്.
-------------------aud--------------------------------
നാമമാത്രമായ വേതന വർധനവ് എൻഎച്ച്എസിലും, സ്‌കൂളുകളിലും പുതിയ സമരങ്ങൾക്ക് തിരികൊളുത്തുമെന്ന് മുന്നറിയിപ്പുമായി ട്രേഡ് യൂണിയനുകൾ രംഗത്തുവന്നു. ഈ വർഷം 4.75 ശതമാനം മുതൽ 6 ശതമാനം വരെ വർധനവുകൾ ലഭിച്ച എൻഎച്ച്എസ് ജീവനക്കാർ, അധ്യാപകർ, മറ്റ് സീനിയർ പൊതുമേഖലാ ജീവനക്കാർ എന്നിവർക്കാണ് ഇതിന്റെ പകുതി വർധന നൽകാൻ സാധിക്കൂവെന്നു ലേബർ ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്നത്. 2024/25 വർഷം യഥാർത്ഥ തോതിൽ ശമ്പളവർധന ലഭ്യമാക്കാൻ ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വന്നതായി ട്രഷറി പേ റിവ്യൂ ബോഡികളെ അറിയിച്ചു.
© Copyright 2024. All Rights Reserved