വളരെ ശ്രദ്ധ വേണ്ട എൻഎച്ച്എസ് മറ്റേണിറ്റി സേവനങ്ങൾ തകർച്ച നേരിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെൽഫോർഡ് മറ്റേണിറ്റി വാർഡുകളിൽ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയർ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.
-------------------aud--------------------------------
നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെൽഫോർഡ് മറ്റേണിറ്റി വാർഡുകളിൽ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയർ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.
സ്ഥിതി ദേശീയ നാണക്കേടാണെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. മൂന്നിൽ രണ്ട് സേവനങ്ങളും മെച്ചപ്പെടുത്തൽ ആവശ്യമുള്ളതോ, അല്ലെങ്കിൽ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് അപര്യാപ്തമോ ആണെന്ന് സിക്യൂസി പറയുന്നു.
തെറ്റുകളിൽ നിന്നും മറ്റേണിറ്റി യൂണിറ്റുകൾ പാഠം പഠിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വീഴ്ചകൾ സാധാരണമെന്ന മനോഭാവത്തിലേക്ക് മാറുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം ഒഴിവാക്കാൻ കഴിയാത്ത സംഭവങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കപ്പെടുന്നത്. ദേശീയ തലത്തിൽ തന്നെ നടപടി ആവശ്യമാണെന്ന് റെഗുലേറ്റർ അസാധാരണ നീക്കത്തിൽ വ്യക്തമാക്കി. കുറവുകൾ പരിഹരിക്കാൻ കർശന നിയന്ത്രണങ്ങളോട് കൂടിയ നിക്ഷേപം വേണമെന്നും സിക്യൂസി പറഞ്ഞു.
എന്നാൽ ആയിരക്കണക്കിന് ജീവനുകൾ ഭീഷണി നേരിടുന്ന സ്ഥിതിയിൽ നിർദ്ദേശങ്ങൾ പര്യാപ്തമല്ലെന്ന് പ്രചാരകർ കുറ്റപ്പെടുത്തി. മറ്റേണിറ്റി സേവനങ്ങൾ ശരിയാക്കുമെന്ന് ഹെൽത്ത് സെക്രട്ടറി സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. കണ്ടെത്തലുകൾ ദേശീയ നാണക്കേടാണ്. സ്ത്രീകൾക്ക് ഇതിൽ കൂടുതൽ അർഹതയുണ്ട്, പകുതി മറ്റേണിറ്റി യൂണിറ്റും നിലവാരമില്ലാത്ത പരിചരണം നൽകുന്നുവെന്ന സിക്യൂസി റിവ്യൂ അസ്വീകാര്യമാണ്, ഹെൽത്ത് സെക്രട്ടറി പറഞ്ഞു.
© Copyright 2025. All Rights Reserved