എൻഎച്ച്എസ് രോഗികളെ കൈമാറുന്ന കാലതാമസം ഒരു മാസം 32,000 ജീവനുകൾ കവരുന്നു!

11/07/24

ആംബുലൻസുകളിൽ നിന്നും രോഗികളെ കൈമാറാൻ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങൾ അഞ്ച് വർഷം മുൻപത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകൾ. മേയ് മാസത്തിൽ ആംബുലൻസുകളിൽ നിന്നും രോഗികളെ കൈമാറുന്നതിൽ നേരിട്ട കാലതാമസങ്ങൾ 32,000-ലേറെ പേരുടെ ജീവൻ അപകടത്തിലാക്കിയെന്നാണ് എൻഎച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ആംബുലൻസുകൾ എ&ഇയിൽ എത്തുകയും, എന്നാൽ തിരക്കേറിയ യൂണിറ്റുകളിലേക്ക് രോഗികളെ കൈമാറാൻ സാധിക്കാതെ പോകുന്നതാണ് പ്രതിസന്ധിയാകുന്നതെന്ന് അസോസിയേഷൻ ഓഫ് ആംബുലൻസ് ചീഫ് എക്‌സിക്യൂട്ടീവ്‌സ് പറഞ്ഞു.

-------------------aud--------------------------------

ഇതോടെ പാരാമെഡിക്കുകൾക്ക് തിരികെ ഡ്യൂട്ടി ആരംഭിക്കാൻ കഴിയാത്ത സാഹചര്യവും നേരിടും. എന്നിരുന്നാലും രോഗികൾ ആംബുലൻസുകൾക്ക് പിന്നിൽ കാത്തിരിക്കണമെന്ന് ഇതിന് അർത്ഥമില്ല. ആളുകളെ എ&ഇയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയാക്കാൻ ജീവനക്കാർ ലഭ്യമല്ലാത്ത സാഹചര്യങ്ങളാണ് ഇതിലുള്ളത്.
15 മിനിറ്റിനുള്ളിൽ ഈ കൈമാറ്റം നടക്കണമെന്നാണ് നാഷണൽ ഗൈഡ്‌ലൈൻ. എന്നാൽ ആശുപത്രികളിൽ ഗുരുതരമായ കാലതമാസം നേരിടുന്നതായി പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എഎസിഇ മാനേജിംഗ് ഡയറക്ടർ അന്നാ പാരി വ്യക്തമാക്കി. ഈ ദുരവസ്ഥ രോഗികൾക്ക് ദോഷം സംഭവിക്കാൻ ഇടയാക്കുന്നുവെന്നാണ് കണക്കുകൾ സ്ഥിരീകരിക്കുന്നത്.
പുതിയ ലേബർ ഗവൺമെന്റ് ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് എഎസിഇ ആവശ്യപ്പെടുന്നു. രോഗികളെ കൈമാറാൻ ഒരു മണിക്കൂറിലേറെ വേണ്ടിവരുന്ന സംഭവങ്ങൾ അഞ്ച് വർഷം മുൻപത്തെ അപേക്ഷിച്ച് പത്തിരട്ടി അധികമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu