എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള വാഗ്ദാനം നടപ്പാക്കുന്നതിൽ പരാജയമായെന്ന് സമ്മതിച്ച് പ്രധാനമന്ത്രി റിഷി സുനാക്. സമരക്കാരാണ് ഈ ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമായതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സമ്മതിച്ചത്.
എ&ഇയുടെ പ്രകടനം മെച്ചപ്പെട്ട നിലയിൽ അല്ലെന്ന് സുനാക് സമ്മതിച്ചു. ആംബുലൻസിന്റെ കാത്തിരിപ്പ് സമയത്തിന്റെ അവസ്ഥയും മോശം തന്നെയാണ്.2023 ജനുവരിയിൽ തന്റെ അഞ്ച് മുൻഗണനാ വിഷയങ്ങളിൽ ഒന്നായി വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനെ ഉൾപ്പെടുത്തിയിരുന്നു. 'ഇതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാം. എൻഎച്ച്എസിൽ റെക്കോർഡ് തുകയാണ് നിക്ഷേപിച്ചിട്ടുള്ളത്. കൂടുതൽ ഡോക്ടർമാരും, നഴ്‌സുമാരും, സ്‌കാനറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെയില്ലാത്ത വിധത്തിൽ എൻഎച്ച്എസ് പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാണ്', സുനാക് കൂട്ടിച്ചേർത്തു.എന്നാൽ സമരങ്ങൾ പ്രത്യാഘാതം സൃഷ്ടിച്ചു. നവംബർ മാസമാണ് ആദ്യമായി സമരമില്ലാത്ത ഒരു മാസം ലഭിച്ചത്. ആ മാസത്തിൽ ഒരു ലക്ഷത്തോളം വെയ്റ്റിംഗ് ലിസ്റ്റ് കുറഞ്ഞു, പ്രധാനമന്ത്രി വ്യക്തമാക്കി.
© Copyright 2024. All Rights Reserved