എൻഎച്ച്എസിനെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയാണ് കുതിച്ചുകയറുന്ന വെയ്റ്റിംഗ് ലിസ്റ്റ്. രോഗികൾക്ക് ചികിത്സ നൽകാനുള്ള കാലതാമസങ്ങൾ തിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കുന്ന വിധം മാറി. എന്നാൽ കഴിഞ്ഞ വർഷം അവസാനം മുതൽ എൻഎച്ച്എസ് ജീവനക്കാർ റെക്കോർഡ് തോതിൽ സേവനം നൽകുന്നുവെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
-------------------aud--------------------------------
2024-ൽ 18 മില്ല്യൺ ചികിത്സകളാണ് എൻഎച്ച്എസ് ജീവനക്കാർ നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റെക്കോർഡ് വേഗത്തിലുള്ള ഈ ചികിത്സയിലൂടെ ഡിസംബറിൽ തുടർച്ചയായ നാലാം മാസവും വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു.
ആകെ ചികിത്സാ ബാക്ക്‌ലോഗ് 7.48 മില്ല്യണിൽ നിന്നും 7.46 മില്ല്യണിലേക്ക് കുറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 6.28 മില്ല്യണിൽ നിന്നും 6.24 മില്ല്യണിലേക്കും കുറഞ്ഞു. പ്രതിമാസ കണക്കുകൾ അനുസരിച്ച് കഠിനാധ്വാനം ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് റെക്കോർഡ് തോതിൽ ചികിത്സകൾ പ്രദാനം ചെയ്യുന്നുവെന്നാണ്.
2023-ൽ നിന്നും 4 ശതമാനം വളർച്ചയാണ് ചികിത്സകളിൽ ഉണ്ടായിട്ടുള്ളത്. ഡിസംബറിൽ മാത്രം 1.33 മില്ല്യൺ ചികിത്സകൾ എൻഎച്ച്എസിൽ നൽകി. 18 ആഴ്ചയിൽ താഴെ കാത്തിരുന്നുള്ള ചികിത്സകൾ 58.9 ശതമാനമാണ്. 18 ആഴ്ചയ്ക്കുള്ളിൽ 92% രോഗികളെ ചികിത്സിക്കാനുള്ള ഇലക്ടീവ് കെയർ റിഫോം പ്ലാൻ നടപ്പാകാൻ 2029 മാർച്ച് വരെ വേണ്ടിവരുമെന്നാണ് കരുതുന്നത്.
© Copyright 2025. All Rights Reserved