എൻഎച്ച്എസിനെ ശ്വാസം മുട്ടിച്ച് വരികയായിരുന്ന ഡോക്ടർമാരുടെ സമരങ്ങൾക്ക് അന്ത്യമാകുന്നു. എൻഎച്ച്എസ് കൺസൾട്ടന്റുമാരുമായി മന്ത്രിമാർ കരാറിൽ എത്തിച്ചേർന്നതോടെയാണ് സമരങ്ങളിൽ നിന്നും എൻഎച്ച്എസിന് ശാപമോക്ഷം ലഭിക്കുന്നത്. സീനിയർ ഡോക്ടർമാർ ആവശ്യപ്പെട്ട 6 ശതമാനം വർദ്ധന അംഗീകരിച്ചില്ലെങ്കിലും 4.95 ശതമാനം 'ശമ്പളത്തിൽ നിക്ഷേപം' അധികമായി നൽകുമെന്ന് ഗവൺമെന്റ് സ്ഥിരീകരിച്ചു.
ഇതോടെ ആറക്ക ശമ്പളം കൈപ്പറ്റുന്ന കൺസൾട്ടന്റുമാർക്ക് ശരാശരി 20,000 പൗണ്ട് അധികം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. സർക്കാർ അംഗീകരിച്ച കരാർ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. ഇത് സ്വീകരിക്കപ്പെട്ടാൽ മാസങ്ങളായി നീണ്ട സമരങ്ങൾക്ക് അവസാനമാകും. എന്നാൽ ഡോക്ടർമാർക്ക് വമ്പൻ ശമ്പളവർദ്ധന അംഗീകരിച്ച വാർത്ത വന്നതോടെ നഴ്‌സുമാർ രോഷത്തിലാണ്. ഉയർന്ന ഓഫർ നൽകിയാൽ തങ്ങൾ അധികം വൈകാതെ സമരത്തിന് ഇറങ്ങുമെന്നാണ് ഈ വർഷം 5% വർദ്ധന മാത്രം ലഭിച്ച നഴ്‌സുമാർ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ഡിസംബറിൽ എൻഎച്ച്എസ് ജീവനക്കാർക്കിടയിൽ ആരംഭിച്ച സമരങ്ങളിൽ ഏകദേശം 1.2 മില്ല്യൺ അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കിയത്. ഇതുവഴി 1.4 ബില്ല്യൺ നഷ്ടവും നേരിട്ടതായാണ് ഔദ്യോഗിക കണക്ക്.
© Copyright 2023. All Rights Reserved