ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ വീണ്ടും പരിശീലിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യുഎഇ. എ.ഐ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം യുഎഇയിൽ തൊഴിലാളികളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന ആദ്യ പദ്ധതി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമയാണ് പ്രഖ്യാപിച്ചത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ;ഗ്ലോബൽ ഫ്യൂച്ചർ കൗൺസിൽസ് വാർഷിക യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ ജീവനക്കാരെ പുനരധിവസിപ്പിക്കുക, റീടൂൾ ചെയ്യുക, എന്നിവയാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. എ.ഐ ഉപകരണങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ജീവനക്കാരെ റീടൂൾ ചെയ്യുകയാണ് പദ്ധതി. റിട്ടയർമെന്റിന് ഒന്നോ രണ്ടോ വർഷം മാത്രമേ ബാക്കിയുള്ളൂവെങ്കിൽ അവർ വിരമിക്കുകയും ചെയ്യാം. റീടൂളിംഗിൽ താൽപ്പര്യമില്ലെങ്കിലാണ് നേരത്തെ വിരമിക്കാനുള്ള അവസരം.
© Copyright 2025. All Rights Reserved