കൊച്ചിയിൽ റോഡ് ഷോ നടത്താനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുമായി കെഎസ്‌യു പ്രവർത്തകർ. റോഡ് ഷോ കടന്നുപോകുന്ന വഴിയിലാണ് 'എ ബിഗ് നോ ടു മോദി' എന്നെഴുതിയിരിക്കുന്ന ബാനർ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ലോ കോളെജിലെ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിലാണ് ബാനർ സ്ഥാപിച്ചത്.
അതേസമയം ബാനർ അഴിച്ചുമാറ്റാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ അതിന് തയാറായില്ല. കോളെജിനകത്താണ് പോസ്റ്റർ സ്ഥാപിച്ചതെന്നും ജനാധിപത്യമായ സമൂഹത്തിൽ പ്രതിഷേധിക്കുകയെന്നത് ആരുടെയും ഔദ്യാരമല്ലെന്നും ഓരോ പൗരൻറെയും അവകാശമാണെന്നും കെഎസ്‌യു പറഞ്ഞു.
© Copyright 2024. All Rights Reserved