ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മുസ്തഫിസുർ റഹ്മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് ഏകദിനങ്ങളിൽ 11000 റൺസ് തികച്ചത്. 269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് 11000 റൺസ് തികച്ചത്. 222 മത്സരങ്ങളിൽ 11000 റൺസ് തികച്ചിട്ടുള്ള വിരാട് കോലിയാണ് ഏറ്റവും കുറവ് മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റർ. സച്ചിൻ ടെൻഡുൽക്കർ(276 മത്സരങ്ങൾ), റിക്കി പോണ്ടിംഗ്(286 മത്സരങ്ങൾ), സൗരവ് ഗാംഗുലി(288) മത്സരങ്ങൾ എന്നിവരെ മറികടന്നാണ് രോഹിത്തിൻറെ നേട്ടം. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിലും അതിവേഗം 11000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാണ് രോഹിത്. 11868 മത്സരങ്ങളിൽ നിന്ന് രോഹിത് 11000 റൺസ് തികച്ചപ്പോൾ കോലി 11831 പന്തുകളിലാണ് 11000 റൺസ് തികച്ചത്. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യ താരമായ രോഹിത്തിൻറെ പേരിൽ 32 സെഞ്ചുറികളും 57 അർധസെഞ്ചുറികളുമുണ്ട്.
© Copyright 2024. All Rights Reserved