ഒരു ക്ലാസ് പ്ലെയറായ അദ്ദേഹത്തിന് തന്റെ ടീമിന് എന്താണ് വേണ്ടതെന്നും കളി ജയിക്കാൻ അവരെ എങ്ങനെ ഒരു സ്ഥാനത്ത് എത്തിക്കണമെന്നും കൃത്യമായി അറിയാമായിരുന്നു. പാകിസ്താനെതിരെയും അദ്ദേഹത്തിന്റെ സെഞ്ച്വറിയിൽ അതുതന്നെ കണ്ടു,' ക്ലാർക്ക് ജിയോഹോട്ട്സ്റ്റാറിൽ പറഞ്ഞു.ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെയാണ് കോഹ്‌ലി 84 റൺസ് നേടിയത്. 43-ാം ഓവറിൽ ലെഗ് സ്പിന്നർ ആദം സാംപയ്ക്ക് വിക്കറ്റ് നൽകിയെങ്കിലും, ടീമിനെ മികച്ച നിലയിലെത്തിച്ചാണ് മടങ്ങിയത്.ന്യൂസിലാൻഡിനെതിരെയും ബംഗ്ലാദേശിനെതിരെയും കോഹ്‌ലി പരാജയപ്പെട്ടിരുന്നു. എന്നാൽ പാകിസ്താനെതിരെ പുറത്താകാതെ 100 റൺസ് നേടി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ നാല് മത്സരങ്ങളിൽ നിന്ന് 72.33 ശരാശരിയിൽ കോഹ്‌ലി 217 റൺസ് നേടിയിട്ടുണ്ട്. അതുപോലെ 301 ഏകദിന മത്സരങ്ങളിൽ നിന്ന് 51 സെഞ്ച്വറിയും 74 അർധ സെഞ്ച്വറിയും അടക്കം 14180 റൺസ് നേടിയിട്ടുണ്ട്.
© Copyright 2024. All Rights Reserved