ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആറാം ലോക കിരീടം ചൂടി ഓസ്‌ട്രേലിയ തങ്ങളുടെ ആറാം കിരീടം നേടി. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി. ഇന്ത്യയെ സംബന്ധിച്ച് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശേഷം സ്കോർ ബോർഡിൽ ധാരാളം റൺസ് ചേർക്കാൻ പറ്റിയില്ല എന്നത് തന്നെ ആയിരുന്നു തോൽവിക്ക് കാരണം. രോഹിത് ശർമ്മ മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ വന്ന താരങ്ങളിൽ പലർക്കും മികച്ച ക്രിക്കറ്റ് കളിക്കാൻ സാധിച്ചില്ല എന്നതായിരുന്നു വലിയ സ്കോർ എത്തുന്നതിൽ ഇന്ത്യയെ തടഞ്ഞ ഘടകങ്ങളിൽ ഒന്നെന്ന് പറയാം.
വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ബൗണ്ടറികൾ നേടാൻ പോലും അകത്തെയാണ് സ്കോർ ചലിപ്പിച്ചത്. കോഹ്‌ലി തുടക്കത്തിൽ മനോഹരമായി കളിച്ചെങ്കിലും അയ്യർ പുറത്തായ ശേഷം പിന്നെ പതുക്കെയാണ് കളിച്ചത്. ഇരുവർക്കും പാർട്ട് ടൈംമാരായ ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരെ നന്നായി നേരിടാനായില്ല.
വിരാടിന്റെയും രാഹുലിന്റെയും തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ അവർക്ക് എതിരെ വലിയ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നു. “മത്സരത്തിനിടെ ഞാൻ അത് പറഞ്ഞു, മത്സരം കഴിഞ്ഞ ശേഷം ഞാൻ അത് വീണ്ടും പറയുന്നു. എന്തുകൊണ്ടാണ് കെഎൽ രാഹുലും വിരാട് കോലിയും ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവർക്കെതിരെ പോലും ബൗണ്ടറികൾ അടിക്കാതിരുന്നത് . അവർ സ്ഥിരം ബൗളർമാരല്ല, കോഹ്‌ലിയും കെഎല്ലും അവർക്കെതിരെ റൺസ് സ്‌കോർ ചെയ്യാൻ ശ്രമിക്കേണ്ടതായിരുന്നു,” അദ്ദേഹം പറഞ്ഞു.ഇരുവരും അർദ്ധ സെഞ്ച്വറി നേടിയെന്ന് എങ്കിലും പറയാം. യഥാർത്ഥത്തിൽ തോൽവിക്ക് കാരണം ഗിൽ, അയ്യർ, രാഹുൽ, സൂര്യകുമാർ തുടങ്ങിട്ടവർ ആണെന്ന അഭിപ്രായം ശക്തമാണ്. അതേസമയം, ഫൈനലിൽ 6 വിക്കറ്റിന് വിജയിച്ച ഓസ്‌ട്രേലിയ ആറാം ലോകകപ്പ് കിരീടം ഉയർത്തി.
© Copyright 2025. All Rights Reserved