ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികൾ തള്ളി ഡൽഹി ഹൈകോടതി

01/12/23

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികൾ ഡൽഹി ഹൈകോടതി തള്ളി. നിയമ കമീഷൻ്റെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവരാണ് ഹരജി നൽകിയത്. ആക്ട‌ിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് നിമി പുഷ്‌കർന എന്നിവരാണ് ഹരജികൾ പരിഗണിച്ചത്. നിയമനിർമാണം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്നതാണെന്നും അതിൽ കോടതിക്ക് നിർദേശം നൽകാനാവില്ലെന്നുമുള്ള, ഏപ്രിലിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി ഉദ്ധരിച്ചു.  നിയമകമീഷൻ ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ അതിൽ ഇടപെടുന്നത് കമീഷൻ്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തലാണെന്ന് കോടതി പറഞ്ഞു. നിർദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ നിയമ കമീഷന് സമർപ്പിക്കാമെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu