ഏപ്രിലിൽ ഉയരുന്ന ബിബിസി ടിവി ലൈസൻസ് ഫീയുടെ വിശദാംശങ്ങൾ വിവരിച്ച് മണി സേവിംഗ്സ് എക്സ്പർട്ട് മാർട്ടിൻ ലൂയിസ്

15/12/23

അടുത്ത വർഷം ഏപ്രിൽ മുതൽ ബി ബി സിയുടെ ലൈസൻസ് ഫീസ് 6.7 ശതമാനം വർദ്ധിക്കാൻ ഇരിക്കവെ, അതിൽ ഉള്ള ചില ലൂപ്പ് ഹോളുകൾ പങ്കുവയ്ക്കുകയാണ് മണി സേവിംഗ്സ് എക്സ്പർട്ട് മാർട്ടിൻ ലൂയിസ്. ചിലർക്ക് ഫീസ് നൽകാതെ തന്നെ ടി വി കാണാമെന്നും അദ്ദേഹം പറയുന്നു. നിലവിൽ പ്രതിവർഷം 159 പൗണ്ടാണ് ടി വി ഫീസ്. ഏതൊരാൾക്കും ലൈവ് ടി വി കാണുന്നതിനോ അല്ലെങ്കിൽ ബി ബി സി ഐപ്ലെയർ കാണുന്നതിനോ ഈ ലൈസൻസ് എടുത്തിരിക്കണം.

വരുന്ന വർഷം ഈ ഫീസിൽ 6.7 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 2024 ഏപ്രിൽ മുതൽ ലൈസൻസ് ഫീസ് പ്രതിവർഷം 169.50 പൗണ്ട് ആയി ഉയരും. ഫീസ് നൽകാതെ ടി വി കാണുന്ന വ്യക്തികൾ പിടിക്കപ്പെട്ടാൽ 1000 പൗണ്ട് വരെ പിഴയാണ് ശിക്ഷ. എന്നിരുന്നാലും ചില പ്രത്യക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഈ ഫീസ് നൽകേണ്ടതില്ല.യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക്, അവർ തങ്ങളുടെ കുടുംബ വീടിന് പുറത്താണ് താമസിക്കുന്നതെങ്കിലും ലൈസൻസ് ഫീസ് നൽകാതെ ടി വി കാണുന്നതിനോ ബി ബി സി ഐ പ്ലെയർ ഉപയോഗിക്കുന്നതിനോ ഉള്ള മാർഗ്ഗം മാർട്ടിൻ ലൂയിസ് തന്റെ മണി സേവിംഗ്സ് എക്സ്പർട്ട് എന്ന വെബ്സൈറ്റിൽ പറയുന്നുണ്ട്.നിയമത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചില നിയമങ്ങൾ ഉപയോഗിച്ചാണ് മാർട്ടിൻ ലൂയിസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ ഔട്ട് ഓഫ് ടേം വിലാസം അതായത് രക്ഷകർത്താവിന്റെയോ മാതാപിതാക്കളുടെയോ വിലാസത്തിൽ ഒരു ടി വി ലൈസൻസ് ഉണ്ടാവുകയും. അവർ, ഇന്റേണൽ ബാറ്ററി കൊണ്ട് പൂർണ്ണമായും പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ, ടബ്ലെറ്റ്, ലാപ് ടോപ് എന്നിവയിൽ ടി വി കാണുകയും, അതുപോലെ ഉപകരണം ഒരു ഏരിയലുമായിട്ടോ അല്ലെങ്കിൽ മെയിൻ സപ്ലൈയിൽ പ്ലഗ് ചെയ്തിരിക്കുമ്പോഴോ ടി വി കാണാതിരിക്കുകയും ആണെങ്കിൽ ടി വി ലൈസൻസ് ഫീസ് ആവശ്യമില്ല എന്ന് അദ്ദേഹം പറയുന്നു.എന്നാൽ, ഒരു ഡെസ്‌ക്ടോപ്പിലോ ഗെയിംസ് കൺസോളിലോ ടെലിവിഷനിലോ ടി വി കാണുന്നതിനും ബി ബി സി ഐപ്ലെയർ ഉപയോഗിക്കുന്നതിനും ലൈസൻസ് ഫീസ് നിർബന്ധമാണ്. ഇവിടെ ഔട്ട് ഓഫ് ടേം വിലാസം എന്ന ഘടകത്തിന് പ്രസക്തിയില്ല. അതുപോലെ, ലൈസൻസ് ഫീസ് നൽകണമോ എന്നത് ഒരു വ്യക്തി താമസിക്കുന്ന സ്ഥലത്തെ കൂടി ആശ്രയിച്ചിരിക്കുന്നു.ഉദാഹരണത്തിന് ഒരു വീടിന്റെ ഹോളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടെ ടി വി വെച്ചാൽ അത് കമ്യുണൽ ഏരിയ എന്ന പരിഗണന ലഭിക്കും. എന്നാൽ, മുറിക്കുള്ളിൽ വെച്ചാൽ അത് ലഭിക്കില്ല. ഇക്കാര്യം എന്തായാലും നിങ്ങൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതുപോലെ ജോയിന്റ് ടെനൻസി ഡീഡ് പ്രകാരം ഒരു വീട്ടിൽ താമസിക്കുന്ന രണ്ടു പേർക്ക് പ്രത്യേകം പ്രത്യേകം ലൈസൻസ് എടുക്കേണ്ടതില്ല. എന്നാൽ, പ്രത്യേകം പ്രത്യകം വാടക കരാർ ആണെങ്കിൽ ലൈസൻസും പ്രത്യേകമായി എടുക്കേണ്ടതുണ്ട്.വിദ്യാർത്ഥികൾ അല്ലാതെ, മറ്റു ചില വിഭാഗങ്ങളിൽഉൾപ്പെടുന്നവർക്കും ടി വി ലൈസൻസ് ഫീസിൽ ഇളവോ, അത് പൂർണ്ണമായി ഒഴിവാക്കലോ ലഭിക്കുന്നുണ്ട്. ഗുരുതരമായ കാഴ്ച്ച വെല്ലുവിളി നേരിടുന്നവർ, 75 വയസ്സിന് പ്രായമുള്ള പെൻഷൻ ക്രെഡിറ്റ് ലഭിക്കുന്നവർ അതുപോലെ കെയർ ഹോമുകളിൽ താമസിക്കുന്നവർ എന്നിവർ ഈ വിഭാഗത്തിൽ പെറ്റുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu