ബ്രിട്ടനിലെ ഭൂരിപക്ഷം ഡ്രൈവർമാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാർ ടാക്‌സുകൾ ഏപ്രിൽ മുതൽ. ഏപ്രിൽ 1ന് നടപ്പിലാകുന്ന മൂന്ന് വലിയ മാറ്റങ്ങൾ ഡ്രൈവർമാരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
-------------------aud--------------------------------
ചില വാഹന ഉടമകൾക്ക് 2745 പൗണ്ട് വരെ അധിക ബാധ്യത സമ്മാനിക്കുന്ന സുപ്രധാന കാർ നികുതി വർധനവുകൾ പ്രാബല്യത്തിൽ വരുന്നതാണ് ഈ തിരിച്ചടി സമ്മാനിക്കുന്നത്. എന്നാൽ ഭൂരിപക്ഷം വാഹന ഉടമകളും ഇതിനെക്കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് അവസ്ഥ.
2025 ഏപ്രിൽ 1 മുതൽ നടപ്പിലാകുന്ന നികുതി മാറ്റങ്ങളെ കുറിച്ച് കാൽശതമാനം വാഹന ഉടമകളും അറിഞ്ഞിട്ടില്ലെന്ന് വീബയ്കാർ നടത്തിയ പോളിൽ വ്യക്തമായി. ഇലക്ട്രിക് വെഹിക്കിൾ ഉടമകൾക്ക് ആദ്യമായി നികുതി വരുന്നതും, പുതിയ വാഹനങ്ങൾ വാങ്ങുന്നവർ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയും ഇതിൽ പെടും.
ചാൻസലർ റേച്ചൽ റീവ്‌സിന്റെ ഓട്ടം ബജറ്റിലാണ് വെഹിക്കിൾ എക്‌സൈസ് ഡ്യൂട്ടിയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ കാറുകൾക്ക് മേലുള്ള ആഘാതമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതിന് പുറമെയാണ് 2022-ൽ ടോറി ഗവൺമെന്റ് ഇവികൾക്കായി പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ നിലനിർത്താൻ ചാൻസലർ തീരുമാനിച്ചത്.
ഈ വർദ്ധനവുകളിലൂടെ വർഷത്തിൽ 400 മില്ല്യൺ പൗണ്ടാണ് ട്രഷറിയിലേക്ക് ഒഴുകുകയെന്ന് റീവ്‌സ് എംപിമാരോട് പറഞ്ഞു. എന്നാൽ 75 ശതമാനം വാഹന ഉടമകൾക്കും ഈ മാറ്റങ്ങളെ കുറിച്ച് അറിവില്ലെന്നതാണ് വസ്തുത.
© Copyright 2024. All Rights Reserved