വരുന്ന ഏപ്രിൽ മുതൽ 20 വർഷത്തിൽ അധികം പഴക്കമുള്ള കാറുകളുടെ ടാക്സിൽ വൻ വർദ്ധനയാണ് ഉണ്ടാവുക. വെഹിക്കിൾ എക്സൈസ് ഡ്യുട്ടി എന്നറിയപ്പെടുന്ന കാർ ടാക്സ് 2024 ഏപ്രിൽ 1 മുതൽ ആയിരിക്കും വർദ്ധിപ്പിക്കുക 1549 സി സി യോ അതിന് താഴെയോ ഉള്ള വാഹനങ്ങൾക്ക് പ്രതിവർഷം 200 പൗണ്ട് എന്നതിൽ നിന്നും 210 പൗണ്ട് ആയി ഉയരും.
-------------------aud--------------------------------
2022-23 ൽ 180 പൗണ്ട് ഉണ്ടായിരുന്ന കാർ ടാക്സ് 2023-24 കാലഘട്ടത്തിൽ 20 പൗണ്ട് വർദ്ധിപ്പിച്ച് 200 പൗണ്ട് ആക്കിയിരുന്നു. 1549 സി സി യിൽ കൂടുതലുള്ള വാഹനങ്ങളുടെ ടാക്സിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിലെ 325 പൗണ്ട് എന്നതിൽ നിന്നും 345 പൗണ്ട് ആയാണ് നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഈ വിഭാഗം വാഹനങ്ങളുടെ നികുതിയിൽ 30 പൗണ്ടിന്റെ വർദ്ധനവായിരുന്നു ഉണ്ടായത്. 2022-23 കാലഘട്ടത്തിൽ 295 പൗണ്ട് ഉണ്ടായിരുന്ന നികുതിയായിരുന്നു 2023-24 കാലഘട്ടത്തിൽ 30 പൗണ്ട് വർദ്ധിപ്പിച്ച് 325 പൗണ്ട് ആക്കിയത്. ചില്ലറ വില സൂചിക പണപ്പെരുപ്പത്തിനനുസരിച്ച് വെഹിക്കിൾ എക്സൈസ് ഡ്യുട്ടി ഏപ്രിൽ മുതൽ വർദ്ധിക്കുമെന്ന് എച്ച് എം റെവന്യൂ ആൻഡ് ക്കസ്റ്റംസും സ്ഥിരീകരിച്ചിട്ടുണ്ട്.
പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള വർദ്ധനവ് എന്ന് പറയുമ്പോൾ, സൈദ്ധാന്തികമായി ഉപഭോക്താക്കൾക്ക് മാറ്റം അനുഭവപ്പെടുകയില്ല. എന്നാൽ, യാഥാർത്ഥ്യത്തിൽ ഈ വർദ്ധനവ് കാർ, വാൻ, മോട്ടോർ സൈക്കിൾ ഉടമകളെ ബാധിക്കും.
കൂടാതെ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന പെട്രോൾ- ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് ഇനി മുതൽ ചെലവേറിയ പ്രക്രിയയാകും. 225ഗ്രാം/കി. മീറ്ററിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ബ്രാൻഡ് ന്യു കാറുകൾക്ക് ആദ്യ വർഷത്തിനുള്ളിൽ തന്നെ 140 പൗണ്ട് അധിക ഫീസ് നൽകേണ്ടതായി വരും. ഇത്തരം വാഹനങ്ങളുടെ കാർ ടാക്സ് 2,605 പൗണ്ട് എന്നതിൽ നിന്നും 2,745 പൗണ്ട് ആയി ഉയരും.
© Copyright 2024. All Rights Reserved