ഇന്ധന വില വർധനയ്ക്ക് പുറമെ ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കാൻ ഏപ്രിൽ മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ ടാക്സ്, ഇൻഷുറൻസ് വർധനവും. ഏപ്രിൽ 1 മുതൽ വെഹിക്കിൾ എക്സൈസ് ഡ്യുട്ടി (വി ഇ ഡി) വർദ്ധിക്കാൻ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാർ ഉടമകൾക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് വർഷം മുൻപ് രേഖപ്പെടുത്തിയ വിലയേക്കാൾ മുകളിൽ തന്നെയാണ് നിൽക്കുന്നത്. അതേസമയം കാർ ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വർദ്ധിക്കുകയും ചെയ്യുന്നു.
ചില ഉടമകൾക്ക്, തനിക്ക് സ്വന്തമായി ഒരു കാർ ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട ഘട്ടം വന്നിരിക്കുന്നു എന്നാണ് ഡെയ്ലി, എക്സ്പ്രസ്സ് യു കെയോട് പറഞ്ഞത്. ഇതിന് ചില ബദൽ സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് വാടകയ്ക്ക് എടുക്കുന്ന കാറിൽ ഡ്രൈവർമാർക്കായി താത്ക്കാലിക ഇൻഷുറൻസ് എടുക്കുന്നതിനുള്ള സൗകര്യമുണ്ട്. വെഹിക്കിൾ എക്സൈസ് ഡ്യുട്ടിയിൽ ഈ വർഷം 6 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധനായ പീറ്റ് ബാർഡെൻ പറയുന്നത്.മിക്ക കാർ ഉടമകൾക്കും നേരിയ വർധനവ് മാത്രമായിരിക്കും പ്രത്യക്ഷത്തിൽ അനുഭവപ്പെടുക. എന്നാൽ, ഏറെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പെട്രോൾ- ഡീസൽ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ചെലവ് കുതിച്ചുയരും. 2017 ഏപ്രിൽ 1 ന് ശേഷം കാർ ആദ്യമായി റെജിസ്റ്റർ ചെയ്തവർക്ക് സ്റ്റാൻഡേർഡ് നിരക്കുകൽ 180 പൗണ്ടിൽ നിന്നും 190 പൗണ്ട് ആയി ഉയരും. എന്നാൽ അതിനു മുൻപ് റെജിസ്റ്റർ ചെയ്ത കാറുകളുടെ പ്രതിവർഷ നിരക്ക് അവ ഉണ്ടാക്കുന്ന മലിനീകരണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും.255 ഗ്രാം/ കി. മീ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന കാറുകൾക്കായിരിക്കും നിരക്കിൽ വൻ വർദ്ധനവ് ഉണ്ടാവുക. 40 പൗണ്ടിന്റെ വർദ്ധനവായിരിക്കും ഇവർക്കുണ്ടാവുക. അതേസമയം226 ഗ്രാമിനും 255 ഗ്രാമിനും ഇടയിൽ പുറന്തള്ളുന്ന വഹനങ്ങൾക്ക് 35 പൗണ്ടിന്റെ വർദ്ധനവുണ്ടാകും.
© Copyright 2025. All Rights Reserved