അന്ന് വരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള ഡാർക്ക് ഹ്യൂമർ കലർന്ന ഹാസ്യ രംഗങ്ങളും താരങ്ങളുടെ വ്യത്യസ്ത വേഷവിധാനവും പുതുമയുള്ള ഗാനരംഗങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുന്നുണ്ട്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീറിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ചോട്ടാ മുംബൈ. മണിയൻ പിള്ള രാജു ആയിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രം റീറിലീസിനു ഒരുങ്ങുന്നുവെന്ന വിവരം അറിയിക്കുന്നത് മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു ആണ്. ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ ചോട്ടാ മുംബൈ എന്ന ചിത്രത്തോടുള്ള ആരാധകരുടെ ഇഷ്ടം അവിശ്വസനീയമാണ്, ചിത്രം 4K റീറിലീസ് ചെയ്യാമോ എന്ന ആരാധകന്റെ ചോദ്യത്തിന്, “ദാറ്റ് ഓൾസോ ഹാപ്പനിംഗ്” എന്ന് അദ്ദേഹം മറുപടി കൊടുത്തതോടെ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ.
© Copyright 2024. All Rights Reserved