ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയലാൻ. സമീപകാലത്ത് ശിവകാർത്തികേയൻ തീർത്തും വ്യത്യസ്‍തമായ സിനിമകളാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിനാൽ അയലാനിൽ വലിയ പ്രതീക്ഷകളുമാണ്. ഇപ്പോൾ അയലൻറെ ട്രെയിലർ ഇറങ്ങിയിരിക്കുകയാണ്.
=========aud==========
ഏലിയൻ ക്യാരക്ടറാണ് ചിത്രത്തിലെ പ്രധാന പ്രത്യേകത. എആർ റഹ്മാൻറെ സംഗീതവും, മികച്ച ഗ്രാഫിക്സും ചിത്രത്തിന് വലിയ ഗുണമാകും എന്നാണ് ട്രെയിലർ നൽകുന്ന പ്രതീക്ഷ. ചിത്രത്തിൽ ഏലിയന് ശബ്ദം നൽകുന്നത് നടൻ സിദ്ധാർത്ഥാണ്.
അതേ സമയം ശിവകാർത്തികേയൻ നായകനായ അയലാൻ എന്ന സിനിമയുടെ സെൻസർ കഴിഞ്ഞിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോർട്ട്. യു സർട്ടഫിക്കറ്റാണ് അയലാന് എന്നതിനാൽ സിനിമ കുടുംബ പ്രേക്ഷകരും കാത്തിരിക്കുന്നതാണ്.
അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു നായകൻ ശിവകാർത്തികേയൻ. സിനിമ റിലീസാകുക എന്നതാണ് തനിക്ക് തന്റെ ശമ്പളത്തേക്കാൾ ഇപ്പോൾ പ്രധാനം എന്നും ശിവകാർത്തികേയൻ വ്യക്തമാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചന്ന വിവരം.
സംവിധാനം ആർ രവികുമാറാണ്. രാകുൽ പ്രീത് സിംഗാണ് ശിവകാർത്തികേയൻ ചിത്രത്തിൽ നായികയായി എത്തുന്നത്. കൊടപടി ജെ രാജേഷാണ് നിർമാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തുകയെന്നാണ് റിപ്പോർട്ട്.
© Copyright 2023. All Rights Reserved