ഇന്നിങ്‌സ് തുടങ്ങിയ മുംബൈയുടെ തുടക്കം മോശമായിരുന്നു. 4.1 ഓവറിൽ ആതിഥേയർ മൂന്നിന് 31 എന്ന നിലയിലായി. ഇഷാൻ കിഷന്റെ (7 പന്തിൽ 9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. മാർകോ ജാൻസന്റെ പന്തിൽ മായങ്ക് അഗർവാളിന് ക്യാച്ച്. നാലാം ഓവറിൽ രോഹിത് ശർമ (4) മടങ്ങി. കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്യാച്ച് നൽകുകയായിരുന്നു രോഹിത്. മൂന്നാമനായി ക്രീസിലെത്തിയ നമൻ ധിർ 9 പന്തിൽ റൺസൊന്നുമെടുക്കാതെ മടങ്ങി. തിലക് വർമ (37) പുറത്തകാതെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ, മാക്രോ ജാൻസൻ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 173 റൺസ് നേടി.30 പന്തിൽ 48 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (35), നിതീഷ് കുമാർ റെഡ്ഡി (20), മാക്രോ ജാൻസൻ (17), അഭിഷേക് ശർമ (11), ഷഹബാസ് അഹമ്മദ് (10) എന്നിവരും ഇരട്ട അക്കം കുറിച്ചു. മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയും 3 വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, അൻഷുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
© Copyright 2024. All Rights Reserved