കളിക്കുന്ന ടീമുകൾക്കെതിരെയോ താരങ്ങൾക്കെതിരെ മോശമായി പെരുമാറുകയോ കൂവുകയോ ചെയ്യുന്ന ആർക്കെതിരെയും മുമ്പ് നടപടിയെടുത്ത ചരിത്രമില്ല. കാരണം, മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ല. എന്നാൽ താരങ്ങളെ കൂവുന്നതും അപമാനിക്കുന്നതും പോലുള്ള സംഭവങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല. അത്തരം സാഹചര്യങ്ങളുണ്ടായാൽ ആ സമയം കൃത്യമായ നടപടികൾ സ്വീകരിക്കും' എന്നുമാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് രോഹൻ ജെയ്റ്റ്‍ലി സോ്പഗബോസോലുോതദ് വ്യക്തമാക്കിയത്.
ഐപിഎൽ 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയത്. പാണ്ഡ്യയുടെ പേര് പ്രഖ്യാപിച്ചത് മുതൽ മുംബൈയുടെ ആരാധകർ പ്രതിഷേധത്തിലാണ്. സാമൂഹ്യമാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്യുന്ന ക്യാംപയിൻ ആരാധകർ നടത്തി. സീസണിലെ മത്സരങ്ങൾ ആരംഭിച്ചപ്പോഴാവട്ടെ മുംബൈ ഇന്ത്യൻസ് കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ കൂവി. വാംഖഡെയിലെ ഹോംഗ്രൗണ്ടിൽ പോലും ആരാധകരുടെ കൂവലിന് അയവുണ്ടായിരുന്നില്ല. മുംബൈ കളിച്ച എല്ലാ മത്സരങ്ങളും തോൽക്കുകയും ചെയ്തതോടെ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്ന ആവശ്യം ശക്തമാണ്.
മുംബൈ ഇന്ത്യൻസിനെ നീണ്ട 10 സീസണുകളിൽ രോഹിത് ശർമ്മ നയിച്ചിരുന്നു. രോഹിത്തിൻറെ ക്യാപ്റ്റൻസിയിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ ടീം ഉയർത്തി. അതേസമയം രണ്ട് സീസൺ മുമ്പ് പുത്തൻ ക്ലബായ ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറിയ ഹാർദിക് പാണ്ഡ്യയെ തിരിച്ചുവരവിൽ ക്യാപ്റ്റനാക്കിയത് ശരിയായില്ല എന്നാണ് ആരാധകരുടെ വാദം.
© Copyright 2023. All Rights Reserved