29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ നിന്നും ഏഴ് ചിത്രങ്ങളുമാണ് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
-------------------aud--------------------------------
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഓഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്‌ണൻ്റെ അങ്കമ്മാൾ (തമിഴ്), ജയ്‌ചെങ് സായ് ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഓഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിൻ്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് 'ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഇടം നേടിയത്. മേളയുടെ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റി കൺസെപ്റ്റും തയാറാക്കിയത് കണ്ണൂർ സ്വദേശിയായ വിഷ്വൽ ഡിസൈനർ അശ്വന്ത് എയാണ്. എറണാകുളം ആർ.എൽ.വി കോളജ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ എം.എഫ്.എ വിദ്യാർഥിയാണ് അശ്വന്ത്.
© Copyright 2024. All Rights Reserved