ഒക്ടോബറിലെ ഇടക്കാല ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടായേക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുധനത്തിൽ ഉണ്ടായ 22 ബില്യൺ പൗണ്ടിന്റെ കമ്മി നികത്തുന്നതിനായി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നടപടികൾ വേണ്ടി വരും എന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. കൺസർവേറ്റീവ് പാർട്ടിയുടെ കഴിഞ്ഞ 14 വർഷക്കാലത്തെ ഭരണം വരുത്തിയ കേടുകൾ തീർക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കുമെന്നും പ്രധാനമന്ത്രി ആയതിന് ശേഷം നമ്പർ 10 ൽ നിന്നും നടത്തിയ ആദ്യത്തെ പ്രധാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
-------------------aud--------------------------------
ഡൗണിംഗ് സ്ട്രീറ്റിലെ റോസ് ഗാർഡണിൽ നിന്നും പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ ഓഹരികളും, പ്രോപ്പർട്ടികളും വിൽക്കാൻ ജനങ്ങളുടെ നെട്ടോട്ടം ആണ്. ശുഭകരമായതൊന്നും സംസാരിക്കാനില്ലെന്ന മട്ടിലെത്തിയ സ്റ്റാർമർ കുറച്ച് കാലത്തേക്ക് വേദന അനുഭവിച്ച് ദീർഘകാല നന്മ നേടണമെന്ന് പറയുകയാണ് ചെയ്തത്.
ക്യാപ്പിറ്റൽ ഗെയിൻസ് ടാക്‌സ്, ഇൻഹെറിറ്റൻസ് ടാക്‌സ് എന്നിവയ്ക്ക് പുറമെ പെൻഷൻ റെയ്ഡും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇതോടെയാണ് പണം നഷ്ടമാകുന്നത് ഒഴിവാക്കാനായി ആളുകൾ ഓഹരികളും, പ്രോപ്പർട്ടിയും വിൽക്കാൻ ശ്രമം തുടങ്ങുന്നത്. പുതിയ ചാൻസലർ റേച്ചൽ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റ് വേദനാജനകമാകുമെന്ന് സ്റ്റാർമർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ ചുമലുകൾ ഉള്ളവർ കൂടുതൽ ഭാരം ചുമക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നികുതികൾ വർദ്ധിപ്പിക്കാനില്ലെന്ന് മുൻപ് വാഗ്ദാനം നൽകിയ ശേഷമാണ് ഈ തിരിച്ചടി. വരാനിരിക്കുന്ന മോശം വാർത്തയുടെ ആഘാതം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് വിമർശിച്ചു.
'പെൻഷൻ, നിക്ഷേപങ്ങൾ, വീടുകൾ എന്നിവയൊന്നും സുരക്ഷിതമാകില്ല. ബ്രിട്ടനിലെ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയത് തകർക്കുന്ന രീതിയിലാകും നികുതി വർദ്ധന', ട്രോട്ട് ചൂണ്ടിക്കാണിച്ചു. 22 ബില്ല്യൺ പൗണ്ടിന്റെ വരുമാന കുറവ് ഉണ്ടെന്ന് പല തവണ ആവർത്തിച്ച ലേബർ ഗവൺമെന്റ് ഇതിനുള്ള വഴികൾ കണ്ടെത്താനാണ് നികുതികൾ ഉയർത്തുക. നേരത്തെ, വരുമാന നികുതി, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാകുമെന്ന കാര്യം പ്രധാനമന്ത്രിയും ചാൻസലറും നിഷേധിച്ചിരുന്നു.
© Copyright 2023. All Rights Reserved