ഒക്ടോബർ 7-ന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് ഭീകരർ 1400 പേരെയാണ് കൂട്ടക്കൊല ചെയ്തത്. എന്നാൽ ഇതിന് ഇസ്രയേൽ മനഃപ്പൂർവ്വം വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് ലേബർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുടെ വാദം. ഗാസയിൽ അധിനിവേശം നടത്താനുള്ള പച്ചക്കൊടി വീശാനാണ് ഇതിന് വഴിയൊരുക്കിയതെന്നാണ് ലേബർ സ്ഥാനാർത്ഥി അസർ അലിയുടെ വാദം.
റോച്ച്‌ഡേലിൽ 9000 വോട്ടിന്റെ ഭൂരിപക്ഷമുള്ള സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലാണ് ലേബർ. സംഘർഷത്തിൽ നേതാവ് കീർ സ്റ്റാർമറുടെ നിലപാട് സ്വന്തം എംപിമാരുടെ തന്നെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും അസർ അലി ആരോപിക്കുന്നു.
രഹസ്യ റെക്കോർഡിംഗിലാണ് അസർ അലിയുടെ വാദങ്ങൾ പുറത്തായത്. ഇതോടെ ഗാസയിലെ തിരിച്ചടിയുടെ പേരിൽ ഇസ്രയേലിനെ അപലപിക്കാൻ തയ്യാറാകാത്ത കീർ സ്റ്റാർമറുടെ നിലപാടിൽ ലേബർ പാർട്ടിയിൽ വീണ്ടും തർക്കം പുകയും.
അതേസമയം അസർ അലിയുടെ നിലപാട് ജൂത സമൂഹവും, എംപിമാരും തള്ളിക്കളഞ്ഞു. വാക്കുകൾ വിവാദമായതോടെ അലി ഖേദപ്രകടവുമായി രംഗത്തെത്തി. പറഞ്ഞ വാക്കുകൾ ബുദ്ധിമുട്ടിപ്പിക്കുന്നതും, അറിവില്ലാത്തതുമാണെന്ന് അലി സമ്മതിക്കുന്നു. ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേൽ ബന്ദികളെ ഇപ്പോഴും തടങ്കലിൽ വെച്ചിരിക്കുകയാണ്.
© Copyright 2024. All Rights Reserved