ഒഡീഷയിൽ ആഞ്ഞടിച്ച് ദാന; ബംഗാളിലും കനത്ത മഴ

25/10/24

 ഒഡീഷ തീരത്ത് വീശിയടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ദാന പലയിടത്തും കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കിയതായി റിപ്പോർട്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഭദ്രക്, കേന്ദ്രപാര, ബാലസോർ, ജഗത്സിംഗ്ലൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് കാരണമായി.

-----------------------------

ഇന്ന് ഉച്ചയോടെ ദാന ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറഞ്ഞു. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിലുള്ള മരങ്ങൾ കടപുഴകി വീണതായാണ് റിപ്പോർട്ട്. ഒഡിഷ തീരത്ത് കനത്ത കടലാക്രമണമാണ്. പശ്ചിമ ബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ, കൊൽക്കത്ത എന്നിവിടങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. ഒഡിഷയിലും ബംഗാളിലുമായി അഞ്ച് ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഒഡിഷയുടെ പകുതിയോളം ഭാഗത്ത് ചുഴലി നാശംവിതയ്ക്കുമെന്നാണ് റിപ്പോർട്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu