ജീവിതത്തിലൊരിക്കലും വിശ്രമിക്കാത്ത മനുഷ്യൻ ഇതാ വിശ്രമിക്കുന്നു. തമിഴ്നാടിന്റെ സ്വന്തം കലൈഞ്ജറുടെ ശവമഞ്ചത്തിന് മുകളിലെഴുതിയ വാക്യങ്ങളാണിത്. തന്റെ ശവമഞ്ചത്തിന് പുറത്ത് എഴുതാനായി കലൈഞ്ജർ 30 വർഷം പറഞ്ഞിരുന്നതാണിത്. അദ്ദേഹത്തിൻറെ ആഗ്രഹംപോലെ ഇപ്രകാരം എഴുതിയ സ്വര്ണ നിറമുള്ള ശവമഞ്ചത്തിലായിരുന്നു കലൈഞ്ജറുടെ അന്ത്യയാത്ര.
വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനിടെ ലഭ്യമായ ചെറിയ ഇടവേളകള് പോലും ഫലപ്രദമായി ഉപയോഗിച്ച കഠിനാധ്വാനിയായിരുന്നു കരുണാനിധി. നല്ല ഒരു എഴുത്തുകാൻ കൂടിയായിരുന്നു കരുണാനിധി . സാഹത്യത്തെ ജീവന് തുല്യം സ്നേഹിച്ച കലൈഞ്ജർ തന്റെ ശവമഞ്ചത്തില് കാവ്യഭംഗിയില് എഴുതിവയ്ക്കാന് 30 വര്ഷം മുമ്പേ നൽകിയ വാക്കുകളാണിവ. രണ്ട് വാക്യങ്ങളിൽ കലൈഞ്ജറുടെ ജീവിതം ഒതുക്കി ഭാവിതലമുറക്ക് പകർന്നുകൊടുക്കുയാണ് ഈ വാക്കുകൾ . ദ്രാവിഡ രാഷ്ട്രീയത്തിന്റെ അതികായകരിൽ അവസാനത്തെ ആളായ കരുണാനിധി ഇനി മരീനാ ബീച്ചിലെ ശവകുടീര സമുച്ചയത്തിൽ സി.എൻ അണ്ണാദുരൈ, എം ജി രാമചന്ദ്രൻ, ജെ ജയലളിത എന്നിവരുടെ സ്മാരകങ്ങൾക്കൊപ്പം വിശ്രമിക്കും. ‘ഞാന് വിശ്രമത്തിന് വിശ്രമം നല്കുകയാണ് പതിവ്’ എന്നു പറഞ്ഞിരുന്ന നേതാവാണ് മക്കൾക്ക് പ്രിയങ്കരനായിരുന്ന കരുണാനിധി. അദ്ദേഹത്തിന്റെ വിയോഗത്തോടെ തമിഴ് രാഷ്ട്രീയ രംഗത്തെ ഒരദ്ധ്യായം അവസാനിക്കുകയാണ്.
© Copyright 2024. All Rights Reserved