സർക്കാർ ഉദ്യോഗസ്ഥനെ പാകിസ്ഥാനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഝാർഖണ്ഡിൽ നിന്നുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും ഉറുദു വിവർത്തകനുമായ വ്യക്തിയാണ് പരാതി നൽകിയത്. വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങൾ നൽകാൻ ചെന്നപ്പോൾ, തന്നെ തന്റെ മതം പരാമർശിച്ച് പ്രതി അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണം ബലംപ്രയോഗിച്ച് തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു കേസ്.സെക്ഷൻ 298, 504 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇതിൽ പരാതിക്കാരന് അനുകൂലമായി ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് പ്രതിക്ക് അനുകൂലമായി സുപ്രീം കോടതി വിധി. സമാധാനം തകർക്കുന്ന തെറ്റു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സെക്ഷൻ 353 അനുസരിച്ച് ബലപ്രയോദം നടത്തിയതിന് തെളിവില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.News desk magna വിഷൻ
© Copyright 2025. All Rights Reserved