ഒരിക്കൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരം ടി പി മാധവൻ വിടപറഞ്ഞിരിക്കുന്നു. വാർദ്ധക്യ കാലത്ത് യാതന നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം. മുമ്പ് വെള്ളിവെളിച്ചത്തിൽ താരം ജനകീയനായിരുന്നെങ്കിൽ ആരുമില്ലാതെ വൃദ്ധസദനത്തിലായിരുന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
-------------------aud----------------------------
കലോത്സവങ്ങളിലെ അരങ്ങുകളിലൂടെ ആയിരുന്നു മാധവൻ ആദ്യം തിളങ്ങിയത്. അഗ്ര സർവകലാശാലയിലെ ബിരുദാന്തര ബിരുദത്തിന് ശേഷം കൊൽക്കത്തയിൽ മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് പരസ്യക്കമ്പനിയിലും ജോലി ചെയ്‍തു. ഒരു പരസ്യക്കമ്പനി തുടങ്ങുകയും ചെയ്‍തു. എന്നാൽ ആ ഒരു സംരഭം അദ്ദേഹത്തിന് വിജയിപ്പിക്കാനായില്ല. നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. അക്കാൽദാമ എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടയിൽ മാധവൻ വിവാഹ ബന്ധം ഉപേക്ഷിക്കുകയും ചെയ്‍തു. രാഗം എന്ന സിനിമ വിജയമായതോടെ അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചപ്പോൾ തിരക്കേറി.
എന്നാൽ പിന്നീട് സിനിമയിലെ പോലെ ഒരു ട്വിസ്റ്റ് ജീവിതത്തിലുമുണ്ടായി. 2015ൽ ഒരു യാത്രയ്‍ക്കിടെ അദ്ദേഹത്തിന് പക്ഷാക്ഷാതം ഉണ്ടായി. അദ്ദേഹം ജീവിതത്തിൽ ഒറ്റയ്‍ക്കായതിനാൽ തന്റെ രോഗ കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ആരോരും നോക്കാനില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം തിരുവനന്തപുരത്ത് ഒരു ലോഡ്‍ജ് മുറിയിലായിരുന്നു ഏറെക്കാലം കഴിഞ്ഞിരുന്നത്. അവിടെ അവശനായി കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ചില സഹപ്രവർത്തകർ ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. രോഗത്തിന്റെ തീക്ഷ്‍ണതയിൽ അദ്ദേഹത്തിന് ഓർമയും ഇല്ലാതായി. പഴയ ചില കാര്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് അധികവും ഓർമയുണ്ടായിരുന്നത്. അദ്ദേഹത്തിന് ലഭിച്ച അവാർഡുകളൊക്കെ ആ മുറിയിൽ സൂക്ഷിച്ചിരുന്നു. ചില സഹപ്രവർത്തകർ അദ്ദേഹത്തെ കാണാൻ മുറിയിൽ എത്തുമായിരുന്നു. ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരം യാതനകൾക്കൊടുവിൽ യാത്ര പറഞ്ഞ് ഓർമയായിരിക്കുന്നു.
© Copyright 2024. All Rights Reserved