കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപമാണെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
-------------------aud--------------------------------
ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങൾ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോപണ വിധേയന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവർ ഇക്കാര്യം പറഞ്ഞത്. ഹർജി കോടതി തള്ളി. മരങ്ങളെയും നിയമങ്ങളെയും നിസ്സാരമായി കാണരുതെന്നും അവഗണിക്കരുതെന്നും കുറ്റവാളികൾക്ക് വ്യക്തമായ സന്ദേശം അയയ്ക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ എഡിഎൻ റാവുവിന്റെ നിർദ്ദേശം ബെഞ്ച് അംഗീകരിച്ചു.
© Copyright 2025. All Rights Reserved