പഠിച്ചിട്ട് ഒരു ഗുണവും കിട്ടാത്ത ഡിഗ്രി കോഴ്‌സുകൾ നിർത്തലാക്കുമെന്ന് ടോറികൾ. യുവാക്കളുടെ അവസരങ്ങൾ ഉത്തേജിപ്പിക്കാനാണ് കാലം കഴിഞ്ഞ കോഴ്‌സുകൾ അവസാനിപ്പിക്കുന്നതെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചു. എട്ടിലൊന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്‌സുകളാണ് ഇതുവഴി നിർത്തുന്നത്. ഇതിൽ നിന്നും ലാഭം കിട്ടുന്ന തുക 100,000 അപ്രന്റീസ്ഷിപ്പുകൾക്കായി വിനിയോഗിക്കുമെന്നാണ് വാഗ്ദാനം.
-------------------aud--------------------------------
ഇതിനായി ഉന്നത വിദ്യാഭ്യാസ സ്വതന്ത്ര റെഗുലേറ്ററായ ഓഫീസ് ഫോർ സ്റ്റുഡന്റ്‌സിന് പുതിയ നിയമം വഴി അധികാരങ്ങൾ നൽകുകയാണ് ചെയ്യുക. ഇതുവഴി മോശം പ്രകടനം നടക്കുന്ന കോഴ്‌സുകൾ നിർത്തലാക്കുകയും, വിദ്യാർത്ഥികൾക്ക് ഇല്ലാത്ത സ്വപ്‌നങ്ങൾ വിൽക്കുകയും ചെയ്യുന്നതിനാണ് കർട്ടൺ വീഴുക. എന്നാൽ ഇതോടെ യൂണിവേഴ്‌സിറ്റി സീറ്റുകളുടെ എണ്ണത്തിൽ 130,000 കുറവ് സംഭവിക്കും. എന്നിരുന്നാലും അഞ്ചിലൊന്ന് ഗ്രാജുവേറ്റുകൾ യൂണിവേഴ്‌സിറ്റിയിൽ പോകാതെ തന്നെ മികച്ച നിലയിൽ എത്തുമെന്ന് കൺസർവേറ്റീവുകൾ വാദിക്കുന്നു. ഡ്രോപ്പ് ഔട്ട് നിരക്ക്, ജോലിയിലെ പുരോഗതി, വരുമാനം സാധ്യത എന്നിവ പരിശോധിച്ചാണ് മോശം കോഴ്‌സുകൾ മനസ്സിലാക്കി ഇത് നിർത്തലാക്കുക.
കൺസർവേറ്റീവ് മോഡലിംഗ് പ്രകാരം 2029/30 ആകുന്നതോടെ ഈ നടപടികളിലൂടെ 910 മില്ല്യൺ പൗണ്ട് സ്വരൂപിക്കാൻ കഴിയും. ഒരിക്കലും തിരിച്ചടക്കാത്ത വിദ്യാർത്ഥി ലോണുകളുടെ എണ്ണം കുറയുന്നതാണ് ഇതിന് സഹായകമാകുന്നത്. അപ്രന്റീസ്ഷിപ്പുകൾക്ക് സഹായിക്കുന്ന കോഴ്‌സുകൾ സൃഷ്ടിക്കാൻ യൂണിവേഴ്‌സിറ്റികൾക്ക് സഹായം നൽകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
© Copyright 2024. All Rights Reserved