മൈതാനത്ത് അമിതാവേശമില്ലാത്ത കൂൾ ഹാൻഡ്സം നായകനൊപ്പം ആദ്യ ലോകകിരീടം സ്വപ്നം കാണുകയാണ് ദക്ഷിണാഫ്രിക്ക. ഐസിസി ലോകകപ്പുകളിൽ മാർക്രം നയിച്ചപ്പോഴൊന്നും ദക്ഷിണാഫ്രിക്ക പരാജയമറിഞ്ഞിട്ടില്ല. 2014 അണ്ടർ 19 ലോകകപ്പിൽ ആറ് മത്സരങ്ങളും ജയിച്ച് കിരീടം നേടിയാണ് മാർക്രം കരുത്തുകാട്ടിയത്. പിന്നീട് സിനിയർ ടീമിൽ കഴിഞ്ഞ ഏകദിന ലോകകപ്പിൽ സ്ഥിരം ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് പകരം രണ്ട് മത്സരങ്ങളിൽ മാർക്രം ടീമിനെ നയിച്ചു. രണ്ടിലും ജയിച്ചു കയറി. ഇത്തവണ സെമിവരെ എട്ട് മത്സരങ്ങൾ, എട്ടിലും ജയം. ഐസിസി ക്യാപ്റ്റൻസി റെക്കോർഡിൽ മാക്രം മികവ് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ട് തവണയും മാർക്രം നായകനായ സൺറൈസേഴ്‌സ് ഈസ്റ്റേൺ ക്യാപ്‌സാണ് കിരീടം നേടിയത്. മാർക്രമിൻറെ നായക മികവിന് കൂടുതൽ ഉദാഹരണങ്ങൾ വേണ്ടതില്ലെന്നാണ് ആരാധകർ പറയുന്നത്. ഫൈനലുകൾ കളിച്ചതിൻറെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന് മാർക്രമിനും പ്രതീക്ഷയുണ്ട്. ഒപ്പം ആരോടും മത്സരിക്കാൻ പോന്നതാണ് തൻറെ ടീമെന്നും മാർക്രം പറയുന്നു.എതിരാളികളാരായും കിരീടം നേടുകയെന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു ദക്ഷിണാഫ്രിക്ക.ഒപ്പം എയ്ഡൻ മാർക്രമിൻറെ നായകമികവ് കൂടി ചേരുമമ്പോൾ ആദ്യ ലോകകിരീടം പ്രതീക്ഷിക്കുകയാണ് ദക്ഷിണാഫ്രിക്ക.സീനിയർ തലത്തിൽ ആദ്യമായാണ് ഐ സി സി ലോകകപ്പിൻറെ ഫൈനലിൽ എത്തുന്നത്.
© Copyright 2024. All Rights Reserved