ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശ്രദ്ധേയ സംഭവങ്ങളാൽ ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചയായി നിൽക്കുന്നു. ഇല്ലാത്ത എൽബിഡബ്ല്യു ഔട്ടിനായുള്ള ബംഗ്ലാ നായകന്റെ ഒരു ആവശ്യമില്ലാത്ത ഡിആർഎസ് അപ്പീലും ഒരു സെഞ്ച്വറി പോലുമില്ലാതെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ലങ്കൻ ബാറ്റർമാരുടെ മികവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധേയമായത്.
-------------------aud--------------------------------fcf308
ഇപ്പോഴിതാ ഒരു ഫീൽഡിങ് നിമിഷമാണ് വൈറലായി മാറിയത്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോഴാണ് ബംഗ്ലാ താരങ്ങളുടെ ശ്രദ്ധേയ ഫീൽഡിങ്. രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കൻ താരം പ്രബാത് ജയസൂര്യ ബാറ്റ് ചെയ്യുകയായിരുന്നു. പന്തെറിഞ്ഞത് ഹസൻ മഹ്മുദ്. താരത്തിന്റെ പന്ത് ഗള്ളിയിലേക്കാണ് ജയസൂര്യ കളിച്ചത്. ഈ പന്ത് പിടിക്കാൻ അഞ്ച് ബംഗ്ലാ താരങ്ങൾ ബൗണ്ടറി ലൈനിലേക്ക് പാഞ്ഞതാണ് അമ്പരപ്പിനു ഇടയാക്കിയത്. ഒരു പന്തിനു പിന്നാലെ അഞ്ച് താരങ്ങൾ ഒന്നിച്ചു ഓടിയത്് ആരാധകരെ ചിരിപ്പിച്ചു. പന്ത് പിടിച്ച ശേഷമാണ് തങ്ങൾ അഞ്ച് പേരും ഈ ഒറ്റ കാര്യത്തിനായി ഓടിയതെന്നു താരങ്ങൾക്കു മനസിലായത്. ബംഗ്ലാ താരങ്ങൾക്കും ചിരി വന്നു.
രണ്ടാം പോരാട്ടത്തിൽ 511 റൺസാണ് ബംഗ്ലാദേശിനു ജയിക്കാൻ വേണ്ടത്. നാലാം ദിനമായ ഇന്ന് ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു. ഒന്നാം ഇന്നിങ്‌സിൽ ശ്രീലങ്ക 531 റൺസും രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെന്ന നിലയിൽ ഡിക്ലയറും ചെയ്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 178 റൺസിൽ അവസാനിച്ചു.
© Copyright 2024. All Rights Reserved