ബൈക്കിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന യമഹ എന്ന ചിത്രം ആരംഭിച്ചു. അന്തരിച്ച പ്രശസ്‌ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്.
-------------------aud--------------------------------
പാലാ ക്രിയേഷൻസിൻ്റെ ബാനറിൽ സുരേഷ് സുബ്രഹ്‌മണ്യൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മധു ജി കമലമാണ്. ബാംഗ്ലൂർ,കായംകുളം, ഹരിപ്പാട്, മുതുകുളം, മാവേലിക്കര എന്നിവിടങ്ങളിലായിട്ടാണ് യമഹയുടെ ചിത്രീകരണം നടക്കുന്നത്. ഹരി പത്തനാപുരം, തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്,ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ, നെപ്‌ട്യൂൺ സുരേഷ്, വിഷ്‌ണു ഗോപിനാഥ്, അജിത് കൃഷ്‌ണ. സുരേഷ് സുബ്രഹ്‌മണ്യൻ, ഷെജിൻ, ആൻസി ലിനു, ചിഞ്ചു റാണി,ഉഷ കുറത്തിയാട്, കൃഷ്‌ണപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നജീബ് ഷായാണ് ചിത്രത്തിൻ്റെ കാമറ, ഗാനരചന ശ്രീകുമാർ നായർ, സംഗീതം രതീഷ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്, കലാസംവിധാനം ലാലു തൃക്കുളം, മേക്കപ്പ് സുബ്രു തിരൂർ, സ്റ്റിൽസ് അജേഷ് ആവണി, അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
© Copyright 2024. All Rights Reserved