ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം 7000ത്തോളം പേർ കഴിയുന്ന അൽ ശിഫ ആശുപത്രി ഒരു മണിക്കൂറിനകം ഒഴിയണമെന്ന് ഇസ്രായേൽ ഭീഷണി. അൽ ശിഫ ആശുപത്രിക്കുള്ളിലെ ഡോക്ടർ ന്യൂസ് ചാനലായ അൽ ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഒരു മണിക്കൂർ കൊണ്ട് ആശുപത്രി പൂർണമായും ഒഴിപ്പിക്കാൻ കഴിയില്ലെന്നും രോഗികളെ മാറ്റാൻ ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്നും ഡോക്ടർ അറിയിച്ചു. അൽ-റാഷിദ് സ്ട്രീറ്റിലൂടെ ആളുകൾ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം.ഗസ്സയിലെ തെക്കൻ ഭാഗങ്ങളിലേക്ക് പോകാൻ ഫലസ്തീനികൾ സാധാരണയായി ഉപയോഗിക്കുന്ന പാതയല്ല ഇത്. സലാഹുദ്ദീൻ സ്ട്രീറ്റ് വഴിയാണ് ഫലസ്തീനികൾ തെക്കൻ ഗസ്സയിലേക്ക് പോവുന്നത്. അതേസമയം ഗസ്സക്ക് പ്രതിദിനം 1,40,000 ലിറ്റർ ഇന്ധനം നൽകാൻ ഇസ്രായേൽ യുദ്ധകാബിനറ്റ് തീരുമാനിച്ചു. യു.എസ് സമ്മർദത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. യു.എൻ വാഹനങ്ങൾക്കാവും ഇസ്രായേൽ ഇന്ധനം നൽകുക. അധിനിവേശ വെസ്റ്റ്ബാങ്കിൽ ഉൾപ്പടെ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. അൽ-റാഷിദ് സ്ട്രീറ്റിലൂടെ ആളുകൾ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം.ഗസ്സയിലെ തെക്കൻ ഭാഗങ്ങളിലേക്ക് പോകാൻ ഫലസ്തീനികൾ സാധാരണയായി ഉപയോഗിക്കുന്ന പാതയല്ല ഇത്. സലാഹുദ്ദീൻ സ്ട്രീറ്റ് വഴിയാണ് ഫലസ്തീനികൾ തെക്കൻ ഗസ്സയിലേക്ക് പോവുന്നത്. അതേസമയം ഗസ്സക്ക് പ്രതിദിനം 1,40,000 ലിറ്റർ ഇന്ധനം നൽകാൻ ഇസ്രായേൽ യുദ്ധകാബിനറ്റ് തീരുമാനിച്ചു. യു.എസ് സമ്മർദത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. യു.എൻ വാഹനങ്ങൾക്കാവും ഇസ്രായേൽ ഇന്ധനം നൽകുക. അധിനിവേശ വെസ്റ്റ്ബാങ്കിൽ ഉൾപ്പടെ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്.
© Copyright 2024. All Rights Reserved