ത്തവണ ഐപിഎൽ താരലേലത്തിൽ ശരിക്കും ലോട്ടറിയടിച്ചത് ഓസ്ട്രേലിയൻ താരം മിച്ചൽ സ്‌റ്റാർക്കിനാണ്. വാശിയേറിയ ലേലംവിളിക്കൊടുവിൽ സ്‌റ്റാർക്കിനു ലഭിച്ച തുക 24.75 കോടി രൂപ!
മറ്റൊരു ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസിന് 20.50 കോടി രൂപ ലഭിച്ചതിന്റെ ഞെട്ടൽ വിട്ടും മാറും മുൻപാണ് സ്‌റ്റാർക്ക് 'പുഷ്‌പം പോലെ' 24.75 കോടി അടിച്ചെടുത്തത്. എന്നാൽ, ഈ സീസണിൽ സ്റ്റാർക്കിന് പ്രതിഫലമായി ലഭിക്കുക 24.75 കോടി രൂപ മാത്രമല്ല എന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. മറ്റു പ്രതിഫലങ്ങൾ കൂടി ചേരുമ്പോൾ ഈ സീസണിൽ സ്‌റ്റാർക്കിൻ്റെ കീശയിലെത്തുക എകദേശം 34 കോടി രൂപയാണ്!
ഐപിഎൽ ഗ്രൂപ്പ് സ്റ്റേജിലെ 14 മത്സരങ്ങളും സ്‌റ്റാർക് കളിച്ചാലുള്ള ഏകദേശ കണക്ക് ഇങ്ങനെയാണ്
ആകെ ലേലത്തുക: 24.75 കോടി രൂപ
ഒരു മത്സരത്തിന്: 1.76 കോടി
ഒരു ഓവറിന്: 44 ലക്ഷം
ഒരു പന്തിന്: 7.36 ലക്ഷം
കരിയറിൽ ഇതുവരെ 2 ഐപിഎൽ സീസണുകളിൽ മാത്രമാണ് മിച്ചൽ സ്റ്റാർക് കളിച്ചിട്ടുള്ളത്. 2 തവണയും ബാംഗ്ലൂർ ടീമംഗം.
ലേലത്തുകയായി ലഭിച്ച 24.75 കോടി മാത്രമല്ല ഇത്തവണ ഐപിഎലിൽ സ്‌റ്റാർക്കിന് ലഭിക്കുക.
ബേസ് ഫീ: ലേലത്തിൽ ലഭിക്കുന്ന അടിസ്‌ഥാന വില സ്റ്റാർക്കിന് 24.75 ..
മാച്ച് ഫീ: ഓരോ ഐപിഎൽ മത്സരത്തിലും ലഭിക്കുന്ന തുക 1 കോടി. പ്രകടനത്തിനും ടീമിനും അനുസരിച്ച് വ്യത്യാസപ്പെടാം..
സൈനിങ് ഫീ: കരാർ ഒപ്പിടുമ്പോൾ ലഭിക്കുന്ന തുക അത് സാധാരണയായി ലേലത്തുകയുടെ 10%
പ്രൈസ് മണി: ടൂർണമെൻ്റ് ജയിച്ചാൽ ലഭിക്കുന്ന തുകയുടെ വിഹിതം ഏകദേശം 1 കോടി
പരസ്യം: സീസൺ സമയത്തെ ടീം പരസ്യ വരുമാനത്തിൻ്റെ വിഹിതം ശരാശരി 5 കോടി ടീമുകൾക്കനുസരിച്ച് വ്യത്യാസപ്പെടാം
ഈ സീസണിൽ സ്‌റ്റാർക്കിന് ആകെ ലഭിക്കുക- ഏകദേശം 34 കോടി രൂപ ആണ് .....
© Copyright 2024. All Rights Reserved