പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചിരുന്നു.
-------------------aud--------------------------------
എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനാൽ നടനെ ഇന്നലെ രാത്രി ചഞ്ചൽഗുഡ ജയിലേക്ക് മാറ്റി. ഇന്ന് രാവിലെ ജാമ്യത്തിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ജയിൽമോചിതനായത്.
അതേസമയം നടൻ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ അറിയിച്ചു. അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം.
© Copyright 2025. All Rights Reserved